TopTop
Begin typing your search above and press return to search.

ആശുപത്രി ജീവനക്കാർക്ക് ഭക്ഷണമൊരുക്കി സിംഗപ്പൂരിലെ ഇന്ത്യൻ റസ്റ്റോറന്റ്, പാക്കിങ്ങിന് നിയമ മന്ത്രിയും ഇന്ത്യൻ ഹൈക്കമ്മീഷണറും/ വീഡിയോ

ആശുപത്രി ജീവനക്കാർക്ക് ഭക്ഷണമൊരുക്കി സിംഗപ്പൂരിലെ ഇന്ത്യൻ റസ്റ്റോറന്റ്, പാക്കിങ്ങിന് നിയമ മന്ത്രിയും ഇന്ത്യൻ ഹൈക്കമ്മീഷണറും/ വീഡിയോ

കോവിഡ് -19 രോഗബാധയെ പ്രതിരോധിക്കാൻ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണമൊരുക്കി സിംഗപ്പൂരിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റ്. നഗരത്തിലെ പ്രശസ്തമായ വെജിറ്റേറിയൻ റെസ്റ്റോറന്റായ മാവല്ലി ടിഫിൻ റൂംസാണ് ഇത്തരം ഒരു പരിപാടിയുമായി രംഗത്തെത്തിയത്. ഇന്ത്യൻ ലഘുഭക്ഷണങ്ങളായ വട മുതൽ കോഫി, മസാല ചായ വരെയാണ് ഇവർ ആരോഗ്യ പ്രവർത്തകർക്കായി നൽകി വരുന്നത്. സ്ട്രെയിറ്റ് ടൈംസാണ് റസ്റ്റോറന്റിന്റെ നടപടിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

എന്നാൽ, ഇതിന്റെ പ്രത്യേകതകൾ ഭക്ഷണ വിതരണം കൊണ്ട് അവസാനിക്കുന്നില്ല. ഹോട്ടലിന്റെ ഓപ്പറേഷൻസ് ഡയറക്ടർ രാഘവേന്ദ്ര ശാസ്ത്രിയും മറ്റ് ജീവനക്കാരുമാണ് പതിവായി ആശുപത്രികളിലേക്ക് അയയ്ക്കാൻ പഴങ്ങളുടെ പാക്കറ്റുകൾ തയ്യാറാക്കുക. പക്ഷേ കഴിഞ്ഞ ദിവസം ഇതിൽ ചെറിയൊരു മാറ്റം ഉണ്ടായിരുന്നു.

ആരോഗ്യ പ്രവർത്തകർക്കുള്ള ഭക്ഷണം പാക്ക് ചെയ്യാൻ ഹോട്ടല്‍ ജീവനക്കാരെ സഹായിക്കാനെത്തിയത് രാജ്യത്തെ ഉന്നതരായ രണ്ട് വ്യക്തികളായിരുന്നു. ആഭ്യന്തര, നിയമമന്ത്രി ഷൺമുഖം, ഇന്ത്യൻ ഹൈക്കമ്മീഷണർ ജാവേദ് അഷ്‌റഫ് എന്നിവരായിരുന്നു ഇത്.

രാജ്യത്ത് ലോക്ക്ഡൗൺ സമയത്തും ടേക്ക്അവേ, ഡെലിവറി സേവനങ്ങളുമായി ഹോട്ടൽ സജീവമായിരുന്നു. ഇക്കാലയളവിലും ബിസ്കറ്റ്, മധുരപലഹാരങ്ങൾ എന്നിവ പോലുള്ള ഡ്രൈ ലഘുഭക്ഷണങ്ങൾ ആശുപത്രികളിലെ ജീവനക്കാർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ചൂടുള്ള ലഘുഭക്ഷണങ്ങളും കോഫിയുമാണ് തങ്ങൾ ഒരുക്കുന്നതെന്നാണ് ഹോട്ടൽ അധികൃതർ പറയന്നത്.


Next Story

Related Stories