TopTop
Begin typing your search above and press return to search.

'നെഞ്ചുക്കുള്‍ നീ താന്‍, കണ്ണീരില്‍ നീ താന്‍'; ആരാധകര്‍ ആത്മാവില്‍ സ്വീകരിച്ച എസ് പി ബിയുടെ പാട്ടുകള്‍

നെഞ്ചുക്കുള്‍ നീ താന്‍, കണ്ണീരില്‍ നീ താന്‍; ആരാധകര്‍ ആത്മാവില്‍ സ്വീകരിച്ച എസ് പി ബിയുടെ പാട്ടുകള്‍

ഇന്ത്യന്‍ സംഗീത ഹൃദയം കീഴടക്കിയ മാന്ത്രിക ശബ്ദം എസ് പി ബി യാത്രയാവുമ്പോള്‍ അവശേഷിക്കുന്നത് സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ '39000'ഓളം ഗാനങ്ങള്‍. എന്നാല്‍ ഗായകന്‍ എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാവുന്ന വ്യക്തിത്വമല്ല എസ് പി ബിയുടേത്. സര്‍വകലാവല്ലഭന്‍ എന്നു വരെ വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് എസ് പി ബി. സംഗീത സംവിധായകന്‍, അഭിനേതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് എസ് പി ബി. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് എസ് പി ബിയുടെ പേരിലാണ്.

എസ് പി ബി എന്നത് സംഗീതപ്രേമികള്‍ക്ക് മൂന്ന് അക്ഷരമായിരുന്നില്ല അതൊരു വികാരമായിരുന്നു. ആത്മവിലേക്ക് ചേര്‍ത്തുവെച്ച അനേകം ഗാനങ്ങളായിരുന്നു അത്. എസ് പി ബി ഒരുക്കിയ സംഗീത മാധുരി ലക്ഷകണക്കിന് ആരാധകരുടെ ദുഃഖത്തിലും ആനന്ദത്തിലും അലിഞ്ഞുചേര്‍ന്നു.

സൂപ്പര്‍സ്റ്റാര്‍ തലമുറകളുടെ തിളക്കത്തിന് മാറ്റ്കൂട്ടിയ ശബ്ദം. കോവിഡ് ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ സംഗീതലോകത്ത് സജീവമായിരുന്ന എസ് പി ബി ഇനി ആരാധകമനസ്സുകളി ഓര്‍മ്മചിത്രം. മണ്ണില്‍ ഇന്ത കാതല്‍ (കേളടി കണ്‍മണി), ഇളയനിലാ പൊഴികിറതേ... (പയനങ്കള്‍ മുടിവതില്ലൈ), അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനൊപ്പം ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടതു യാര്‍, നെഞ്ചേ നെഞ്ചേ (രക്ഷകന്‍), മലരേ മൗനമാ (കര്‍ണാ), കാതല്‍ റോജാവേ (റോജാ), സുന്ദരി കണ്ണാല്‍ ഒരു സെയ്തി (ദളപതി) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ക്ക് തന്റെ ശബ്ദം നല്‍കി അശ്വരമാക്കിയ എസ്പിബി വിടവാങ്ങുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ച് പറയാനാവും ഇന്ത്യന്‍ സംഗീതലോകം ഒരിക്കലും മറക്കില്ല എസ്പിബി എന്ന മൂന്നക്ഷരത്തെ.

പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് അദ്ദേഹം. ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. ശകുന്തളാമ്മയായിരുന്നു മാതാവ്.ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിര്‍. തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു എസ് പി ബാലസുബ്രഹ്മണ്യം.


ഗാനമേള ട്രൂപ്പില്‍ നിന്നുമാണ് ചലച്ചിത്രപിന്നണിഗാന രംഗത്ത് എത്തിപ്പെടുന്നത്. 1966-ല്‍ 'ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ ' എന്ന ചിത്രത്തില്‍ പാടികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. എസ് പി ബിയുടെ സംഗീതലോകമോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തുക 'കേളടി കണ്‍മണി' എന്ന ചിത്രത്തിലെ 'മണ്ണില്‍ ഇന്ത കാതല്‍' എന്നു തുടങ്ങുന്ന ഗാനമാവും.

മാജിക്കല്‍ സ്വഭാവമുള്ള 'മണ്ണില്‍ ഇന്ത കാതല്‍' എന്ന ഗാനം എസ് പി ബിയുടെ കരിയറിലെ ഏറെ ആഘോഷിക്കപ്പെട്ട പാട്ടുകളിലൊന്ന് കൂടിയാണ്. 'ശങ്കരാഭരണ'ത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ പാട്ടുകള്‍ എസ് പി ബിയ്ക്ക് ദേശീയ അവാര്‍ഡും നേടി കൊടുത്തു. ശാസ്?ത്രീയമായി സംഗീതം അഭ്യസിക്കാതെയാണ് 'ശങ്കരാഭരണ'ത്തിലെ ശാസത്രീയ ഗാനങ്ങള്‍ എല്ലാം എസ് പി ബി പാടിയത് എന്നതാണ് മറ്റൊരു വിസ്മയം.

സാവിത്രിയാണ് എസ് പി ബിയുടെ ഭാര്യ. എസ് പി ബി ചരണ്‍, പല്ലവി എന്നിവരാണ് മക്കള്‍. മകന്‍ എസ് പി ബി ചരണ്‍ അച്ഛന്റെ വഴി പിന്തുടര്‍ന്ന് സംഗീതലോകത്ത് എത്തി. ഗായകനെന്നതിനൊപ്പം നടനെന്ന രീതിയിലും ശ്രദ്ധേയനാണ് ചരണ്‍.


Next Story

Related Stories