TopTop
Begin typing your search above and press return to search.

'ബംഗാളി സ്ത്രീ എങ്ങനെയാണ് മോശം വാക്കാവുന്നത്', ബോഡി ഷെയിമിങ്ങിനെതിരെ ഗായിക സിത്താര

ബംഗാളി സ്ത്രീ എങ്ങനെയാണ് മോശം വാക്കാവുന്നത്, ബോഡി ഷെയിമിങ്ങിനെതിരെ ഗായിക സിത്താര

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ശാരീരികാധിക്ഷേങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക സിത്താര കൃഷ്ണ കുമാര്‍. നവമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിനും വീഡിയോയിലുമാണ് ഗായിക ഇത്തരം അധിക്ഷേപങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തുന്നത്. മേക്കപ്പ് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ മലയാളത്തനിമ ഉണ്ടെന്ന് കമന്റ് പറയുന്നവര്‍ മേക്കപ്പ് നീക്കം ചെയ്താല്‍ ഭിക്ഷക്കാരിയെന്നും ബംഗാളി സ്ത്രീയെന്നും ട്രാന്‍സ്‌ജെന്‍ഡറെന്നും പരിഹാസേന വിളിക്കുമെന്നും ദൈര്‍ഘ്യമേറിയ വീഡിയോ പങ്കുവച്ചുകൊണ്ട് സിത്താര പറയുന്നു,

തന്റെ ചില ഫോട്ടോകള്‍ക്ക് ലഭിച്ച കമന്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിതാരയുടെ പ്രതികരണം. ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ ഉപയോഗിക്കേണ്ട വാക്കുകളല്ല ബംഗാളി, ട്രാന്‍സ്ജെന്‍ഡര്‍, ഭിക്ഷക്കാരി എന്നിവ; ഇവരെല്ലാം മനുഷ്യരാണെന്നും സിതാര ചൂണ്ടിക്കാട്ടുന്നു.

സിത്താരയുടെ കുറിപ്പ്

ഒരു ദൈര്‍ഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചര്‍ച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റു തലക്കെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കില്‍ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ, നിങ്ങളും അനുഭാവപൂര്‍വം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു! നമുക്കെല്ലാവര്‍ക്കും കൂടുതല്‍ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയില്‍!

വീഡിയോയുടെ പൂര്‍ണരൂപം-



Next Story

Related Stories