TopTop
Begin typing your search above and press return to search.

VIDEO| പിറന്നൊരീ മണ്ണും മാറുകില്ല... നിറഞ്ഞൊരീ കണ്ണും തോരുകില്ല; സോമദാസിന്റെ സ്‌റ്റേജ് ഷോ

VIDEO| പിറന്നൊരീ മണ്ണും മാറുകില്ല... നിറഞ്ഞൊരീ കണ്ണും തോരുകില്ല; സോമദാസിന്റെ സ്‌റ്റേജ് ഷോ

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറിലൂടെയാണ് സോമദാസ് ചാത്തന്നൂരിലെ മലയാളികള്‍ക്ക് പരിചയം. സെമി ഫൈനല്‍ വരെയെത്തി പുറത്തുപോയെങ്കിലും സോമദാസിന്റെ വേറിട്ട ആലാപനശൈലി അദ്ദേഹത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഹൈപിച്ച് പാട്ടുകളായിരുന്നു സോമദാസിന്റെ മാസ്റ്റര്‍പീസ്. ശങ്കര്‍ മഹാദേവന്റെ പല പാട്ടുകളും മത്സരത്തില്‍ പാടി. ഓട്ടോറിക്ഷ ഡ്രൈവറില്‍നിന്ന് ഗായകനിലേക്കുള്ള സോമദാസിന്റെ മാറ്റം ഗായകരായ കെ.എസ് ചിത്ര, ഉണ്ണികൃഷ്ണന്‍, സംഗീത സംവിധായകരായ ശരത്, ഔസേപ്പച്ചന്‍ ഉള്‍പ്പെടെ പലരെയും അതിശയപ്പെടുത്തി. പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത കലാഭവന്‍ മണി സോമദാസിനെ മലയാള സിനിമ പിന്നണി ഗാനരംഗത്തേക്കും കൈപിടിച്ചു. എന്നാല്‍ അധികം അവസരങ്ങള്‍ ലഭിച്ചില്ല. അതേസമയം, ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ഗാനമേള, സ്റ്റേ ഷോകളിലൂടെ സോമദാസ് പാടിക്കൊണ്ടിരുന്നു.കാബൂളിവാല എന്ന ചിത്രത്തില്‍ മലേഷ്യ വാസുദേവന്‍ ആലപിച്ച പിറന്നൊരീ മണ്ണും മാറുകില്ല... നിറഞ്ഞൊരീ കണ്ണും തോരുകില്ല എന്ന ഗാനം ഗാനമേളകളില്‍ അദ്ദേഹം സ്ഥിരമായി പാടിയിരുന്നു.



Next Story

Related Stories