TopTop
Begin typing your search above and press return to search.

'അക്വേറിയത്തില്‍ ആണെങ്കിലെന്താ മീനല്ലേ?'; കൗതുകമുണര്‍ത്തി മലമ്പാമ്പ്-വീഡിയോ

അക്വേറിയത്തില്‍ ആണെങ്കിലെന്താ മീനല്ലേ?; കൗതുകമുണര്‍ത്തി മലമ്പാമ്പ്-വീഡിയോ

അക്വേറിയത്തിലെ മത്സ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമേരിക്കയിലെ ചിക്കാഗോയിലെ 'ദി ഷെഡ്' അക്വേറിയത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ദി ഷെഡ് അക്വേറിയം തന്നെയാണ് മലമ്പാമ്പിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.

എമറാള്‍ഡ് ട്രീ ബോ എന്ന പേരില്‍ അറിയപ്പെടുന്ന മലമ്പാമ്പിന്റെ വീഡിയോയാണിത്. അക്വേറിയത്തിന്റെ മുമ്പിലെ മരക്കുറ്റിയില്‍ പിണഞ്ഞുകിടന്നുകൊണ്ട് മീനുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇരപിടക്കാനെന്നോണം അക്വേറിയത്തിലേക്ക് തലനീട്ടുന്ന പാമ്പും കാഴ്ച്ചക്കാരില്‍ കൗതുകം ജനിപ്പിക്കുന്ന കാഴ്ച്ചയാണ്.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.


Next Story

Related Stories