TopTop
Begin typing your search above and press return to search.

അതിര്‍ത്തികള്‍ക്കപ്പുറവും കോവിഡ് പ്രതിരോധത്തിന് ശക്തി പകര്‍ന്ന് ഈ മലയാളിയുടെ ചിത്രങ്ങള്‍

അതിര്‍ത്തികള്‍ക്കപ്പുറവും കോവിഡ് പ്രതിരോധത്തിന് ശക്തി പകര്‍ന്ന് ഈ മലയാളിയുടെ ചിത്രങ്ങള്‍

പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്ന ആളുകളെ വാതിലടച്ച് വീടിനകത്താക്കുന്ന പോലീസ്‌കാരന്റേയും വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകന്റേയും ചിത്രം അതിര്‍ത്തികള്‍ മറികടന്ന് നവ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രം വരച്ചത് എര്‍ണ്ണാകുളംസ്വദേശിയായ സൂരജാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അധികം കൈയ്യടി നേടുന്നത് ആരോഗ്യപ്രവര്‍ത്തകരും പോലീസുമാണ്. ഇവര്‍ക്ക് വരയിലൂടെ ആദരമര്‍പ്പിക്കുകയാണ് നഴിസിംഗ് വിദ്യാര്‍ത്ഥിയായ സൂരജ്.

മലേഷ്യന്‍ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലും സിനിമാ താരങ്ങളും വി.കെ. പ്രശാന്ത് എം എല്‍ എയുമൊക്കെ ഈ ചിത്രം ഷെയര്‍ ചെയ്തു. രണ്ടു വര്‍ഷമായിട്ട് പെന്‍ ഡ്രോയിങ്ങിലാണ് സൂരജ് ശ്രദ്ധിക്കുന്നത്. മുപ്പതോളം ചിത്രങ്ങള്‍ ഇതിനകം വരച്ചു കഴിഞ്ഞു. സമകാലിക പ്രസക്തിയുള്ള സാമൂഹിക പ്രശ്‌നങ്ങളെ പറ്റിയുള്ള ചിത്രങ്ങളാണ് വരയ്ക്കാന്‍ ശ്രമിക്കാറുള്ളതെന്നും സൂരജ് പറയുന്നു.


Next Story

Related Stories