TopTop
Begin typing your search above and press return to search.

'ഞാന്‍ ജാക്‌സനല്ലെടാ...'വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് സൗബിന്‍ ഷാഹിര്‍

ഞാന്‍ ജാക്‌സനല്ലെടാ...വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് സൗബിന്‍ ഷാഹിര്‍

മഞ്ജു വാര്യര്‍ക്കു പിന്നാലെ സ്റ്റേജില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്ത് സൗബിന്‍ ഷാഹിര്‍. അമ്പിളി എന്ന ചിത്രത്തിലെ 'ഞാന്‍ ജാക്‌സനല്ലെടാ...ന്യൂട്ടനല്ലെടാ എന്ന ഗാനത്തിനാണ് സൗബിന്‍ ഷാഹിര്‍ ചുവട് വെച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ക്രിസ്മസ് ആഘോഷപരിപാടികള്‍ക്ക് അതിഥിയായെത്തിയതായിരുന്നു സൗബിന്‍. വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണ് സൗബിന്‍ സ്റ്റേജില്‍ കയറി ഡാന്‍സ് ചെയ്തത്. സിനിമയിലെ ഗാനരംഗത്തിന്റെ അതേ സ്റ്റെപ്പുകള്‍ തന്നെയാണ് സൗബിന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്റ്റേജിലും അവതരിപ്പിച്ചത്.

ഈയിടെ സ്റ്റേജില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് മഞ്ജു വാര്യരും സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയിരുന്നു. പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തിലെ കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ഗാനത്തിനാണ് മഞ്ജു ചുവട് വെച്ചത്.


Next Story

Related Stories