TopTop
Begin typing your search above and press return to search.

രുചിയിലൂടെ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് ഷാന്‍ കറി മസാല

രുചിയിലൂടെ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് ഷാന്‍ കറി മസാല

രുചിയിലൂടെ സ്‌നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും കഥ പറയുന്ന ഷാന്‍ മസാലയുടെ പുതിയ പരസ്യമെത്തി. പാകിസ്ഥാനിലെ അറിയപ്പെടുന്ന കറി മസാലകളുടെ ബ്രാന്‍ഡായ ഷാനിനുവേണ്ടി ഒഗില്‍വി പാകിസ്ഥാനാണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്. 1981ല്‍ സിക്കന്ദര്‍ സുല്‍ത്താന്‍ സ്ഥാപിച്ച ഷാനിന് ഇപ്പോള്‍ ഇന്ത്യയിലുള്‍പ്പെടെ 65 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലായി ഷാന്‍ കമ്പനിയ്ക്കുവേണ്ടി ഓഗില്‍വി ഇന്ത്യ ചെയ്ത പരസ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യ അതിര്‍ത്തികള്‍ മായ്ച്ച് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പകരുന്നവയായിരുന്നു ഈ പരസ്യങ്ങള്‍. മകള്‍ക്ക് അമ്മയുണ്ടാക്കി നല്‍കുന്നതുപോലെ അതെ രുചിയില്‍ പിതാവ് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതാണ് പുതിയ പരസ്യം. നല്ലരീതിയിലുള്ള പ്രതികരണമാണ് ഇതിന് പ്രേക്ഷകരുടെ ഇടയില്‍നിന്നും ലഭിക്കുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Simple, soulful ad film for Shan Foods, Pakistan"s masala brand, by Ogilvy Pakistan. This is Shan"s 2020 "Thematic" film - they have a history of creating thematic films each year and has become their annual tradition that audiences keenly look forward to. 1/4 <a href="https://t.co/aFnO0wUTyU">pic.twitter.com/aFnO0wUTyU</a></p>— Karthik (@beastoftraal) <a href="https://twitter.com/beastoftraal/status/1279668074837245954?ref_src=twsrc^tfw">July 5, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories