TopTop
Begin typing your search above and press return to search.

ലോക്ക്ഡൗൺ കാലത്തെ ചെരുപ്പിന്റെ 'അവസ്ഥ', 'ഒരു ഷൂവിന്റെ കൊരല്'

ലോക്ക്ഡൗൺ കാലത്തെ ചെരുപ്പിന്റെ

ലോക്ക്ഡൗൺ സമയത്തെ കലാ പ്രവർത്തനം ഏറെ ദുഷ്കരമാണ്. എന്നാൽ തങ്ങൾക്ക് ലഭ്യമായ എറ്റവും ചുരുങ്ങിയ സാധ്യതകൾകൊണ്ട് ഇത്തരം പ്രവർത്തികൾ തുടരുകയാണ് പലരും. ഇത്തരത്തിൽ ഒന്നാണ് ഒരു ഷൂവിന്റെ കൊരലിൽ കഥ പറയുന്ന 'അവസ്ഥ'.

ലോക്ക്ഡൗൺ കാലത്ത് തനിച്ചായിപ്പോയ ഒരു ഷൂ വിന്റെ മാനസിക വിചാരങ്ങൾ ഒരു ഷോർട്ട് ഫിലിമിലൂടെ പങ്കുവയ്ക്കുകയാണ് അവസ്ഥ. കോവിഡ് കാലത്തെ മുൻ കരുതലുകളെ കുറിച്ച് പറയുന്ന വീഡിയോയിൽ പാദരക്ഷകളും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പങ്കുവയ്ക്കുന്നത്.

അഷറഫ് പാലാഴി ഒരുക്കിയ ഷോർട്ട് ഫിലിലമിൽ ഷൂവിന് പുറമെ കോമഡി താരം ദേവരാജ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേവരാജിന്റെതാണ് ആശയം. സിനിമാ താരം നിർമ്മൽ പാലാഴിയാണ് ഷൂവിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്. സിനിമ താരം സുരാജ് വെഞ്ഞാറമുട് ഉൾപ്പെടെ ചിത്രം നവ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.





Next Story

Related Stories