TopTop
Begin typing your search above and press return to search.

'ഒരുമിച്ചു നില്‍ക്കേണ്ട സമയം... പൊരുതലിന്റെ, കരുതലിന്റെ സമയം...'; റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ട് എസ് പി ബി പാടിയ ഗാനം

ഒരുമിച്ചു നില്‍ക്കേണ്ട സമയം... പൊരുതലിന്റെ, കരുതലിന്റെ സമയം...; റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ട് എസ് പി ബി പാടിയ ഗാനം

ജീവിതം മുഴുവന്‍ സംഗീതത്തിനായി സമര്‍പ്പിച്ച എസ്.പി ബാലസുബ്രഹ്മണ്യം ഒടുവില്‍ കോവിഡിന് കീഴടങ്ങുന്നതിനു മുമ്പും മനുഷ്യരെ, ആരാധകരെ ഓര്‍മിപ്പിച്ച് പാടിയതും മഹാമാരിയെക്കുറിച്ച്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ അദ്ദേഹം കൊറോണ വൈറസിന്റെ ഭീഷണിയെക്കുറിച്ചുള്ള വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. പിന്നീടാണ് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് രചിച്ച വരികള്‍ക്ക് എസ്.പി.ബി തന്നെ സംഗീതം നല്‍കി ആലപിച്ചത്. 'പരീക്ഷണ സമയമാണ്. എല്ലാവരും വേഗം സുഖമാവട്ടെ' എന്നാശംസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആലാപനം.

ഒരുമിച്ചു നില്‍ക്കേണ്ട സമയം

ഇത് പൊരുതലിന്റെ, കരുതലിന്റെ സമയം

ഭയസംഭ്രമങ്ങള്‍ വേണ്ടാാ അതിസാഹസ ചിന്ത വേണ്ട

അതിജീവന സഹവര്‍ത്തന സഹനം മതി

ഒരുമിച്ചു നില്‍ക്കേണ്ട സമയം

ഇത് പൊരുതലിന്റെ, കരുതലിന്റെ സമയം

പ്രാര്‍ത്ഥനകള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍

മര്‍ത്യസേവനത്തേക്കാള്‍ ഭാസുരമല്ല

വാശികള്‍, തറക്കങ്ങള്‍, കക്ഷി ഭേദങ്ങള്‍

വിശ്വസങ്കടത്തിനുള്ളില്‍ ഭൂഷണമല്ല

മത, ജാതി വിചാരങ്ങള്‍ മറകൊള്ളുവിന്‍

മറികടക്കുവാന്‍ ഇതൊന്നേ ശാസ്ത്ര വിവേകം... ശാസ്ത്ര വിവേകം എന്നു പാടിയാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.


Next Story

Related Stories