TopTop
Begin typing your search above and press return to search.

ഉംപുനില്‍ 'ഉലഞ്ഞ്' ഹൗറ പാലം, ഗതാഗതം തടയാന്‍ വച്ച ബാരിക്കേഡുകള്‍ കാറ്റില്‍ തകര്‍ന്നു (വീഡിയോ)

ഉംപുനില്‍ ഉലഞ്ഞ് ഹൗറ പാലം, ഗതാഗതം തടയാന്‍ വച്ച ബാരിക്കേഡുകള്‍ കാറ്റില്‍ തകര്‍ന്നു (വീഡിയോ)

കൊല്‍ക്കത്തയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ഉംപുന്‍ ചുഴലിക്കാറ്റ്, ഹൂഗ്ലീ നദിക്ക് കുറുകെയുള്ള ഹൗറ പാലത്തിലെ (രബീന്ദ്രസേതു) ഗതാഗതം തടസപ്പെടുത്തി. ഗതാഗതം തടയാന്‍ സ്ഥാപിച്ച സ്റ്റീൽ ബാരിക്കേഡുകള്‍ കാറ്റത്ത് പാറി ദൂരെയെത്തി. ഹൂഗ്ലീ നദിയില്‍ ജലനിരപ്പുയര്‍ന്നു. കൊല്‍ക്കത്തയിലും ഹൗറയിലും ശക്തമായ കാറ്റും കനത്ത മഴയുമാണുണ്ടായത്. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം നാളെ രാവിലെ അഞ്ച് മണി വരെ അടച്ചിട്ടു. ഹൂഗ്ലീ നദിയിലെ മറ്റൊരു പാലമായ വിദ്യാസാഗർ സേതുവും അടച്ചിടേണ്ടി വന്നു.

Even the steel barricades put up at the entrance of Howrah bridge have been thrown over by the wind #Cyclone #Amphan pic.twitter.com/xPyiqV8JXm
— Hey Guys (@_HeyyGuys) May 20, 2020

Next Story

Related Stories