TopTop
Begin typing your search above and press return to search.

നിരോധനാജ്ഞ മറികടക്കാന്‍ കാല്‍നടയായി രാഹുലും പ്രിയങ്കയും, ഹത്രാസിലേക്ക് ഇനി 140 കിലോ മീറ്റർ‌/ തത്സമയം

നിരോധനാജ്ഞ മറികടക്കാന്‍ കാല്‍നടയായി രാഹുലും പ്രിയങ്കയും,  ഹത്രാസിലേക്ക് ഇനി 140 കിലോ മീറ്റർ‌/ തത്സമയം

ഉത്തര്‍പ്രദേശില്‍ ദലിത് യുവതി കൂട്ടബലാത്സംഗക്കൊലയ്ക്ക് ഇരയായ ഹത്രാസ് ഗ്രാമത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയും നടക്കുന്നു. രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശനവിവരം അറിഞ്ഞതിന് പിന്നാലെ ഇരുവരെയും യുപി പോലീസ് വഴിയില്‍ തടഞ്ഞതോടെയാണ് നേതാക്കള്‍ കാല്‍നടയായി യാത്ര ആരംഭിച്ചത്.

ഹത്രാസിന് 100 കിലോമീറ്ററോളം അകലയൊണ് യുപി പോലീസ് നേതാക്കളെ തടഞ്ഞത്. യമുന എക്‌സ്പ്രസ് വേയില്‍ വച്ചായിരുന്നു നടപടി. ഇതോടെയാണ് ഇരുവരും വാഹനം ഉപേക്ഷിച്ച് കാല്‍നടയാത്ര തിരഞ്ഞെടുത്തത്. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ വലിയൊരു സംഘം രാഹുലിനെയും പ്രിയങ്കയെയും അനുഗമിക്കുന്നുണ്ട്.


Posted by Rahul Gandhi on Thursday, October 1, 2020



അതിനിടെ, സന്ദര്‍ശനത്തിന് മുന്നോടിയായി ഹത്രാസ് ഗ്രാമം പൊലീസ് സീല്‍ ചെയ്തു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനം തടയാനെന്ന് പറഞ്ഞാണ് രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശനവിവരം അറിഞ്ഞതിന് ശേഷമുള്ള യുപി പൊലീസിന്റെ നടപടി.

20കാരിയായ ദലിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട് അഞ്ച് ദിവസം എഫ്‌ഐആര്‍ ഇടാതിരുന്നതിലും വീട്ടുകാരെ അറിയിക്കാതെ മൃതദേഹം ദഹിപ്പിച്ചതും വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സെപ്റ്റംബര്‍ 1 മുതല്‍ പ്രദേശത്ത് നിരോധനാജ്ഞയുണ്ടെന്നും ഇതിപ്പോള്‍ ഒക്ടോബര്‍ 31 വരെ നീട്ടുകയാണ് ചെയ്തതെന്നും അധികൃതര്‍ പറയുന്നു. രാവിലെ മുതല്‍ മാധ്യമങ്ങളെ ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഡ്യൂട്ടിയിലുള്ള പല പൊലീസുകാര്‍ക്കും കോവിഡ് ലക്ഷങ്ങളുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

സെപ്റ്റംബര്‍ 14ന് സവര്‍ണജാതിക്കാരാല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഡല്‍ഹിയിലെ ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ 28നാണ് മരിച്ചത്. ദേഹമാസകലം ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടുകാരുടെ അനുമതിയില്ലാതെ മൃതദേഹം ബലമായി എടുത്തുകൊണ്ടുപോയി കത്തിക്കുകയാണ് പൊലീസ് ചെയ്തത്. ദലിതരോടും യുപി സര്‍ക്കാരിന്റെ മനോഭാവവും അടിച്ചമര്‍ത്തലും ക്രൂരതയുമാണ് ഈ സംഭവം വെളിവാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.


Next Story

Related Stories