TopTop
Begin typing your search above and press return to search.

മത്സ്യവിൽപനയിൽ തർക്കം; പേരാമ്പ്ര മാർക്കറ്റിൽ കൂട്ടത്തല്ല്; മുഴുവൻ ആളുകളും ക്വാറന്റീനിൽ പോകണമെന്ന് കളക്ടർ

മത്സ്യവിൽപനയിൽ തർക്കം; പേരാമ്പ്ര മാർക്കറ്റിൽ കൂട്ടത്തല്ല്; മുഴുവൻ ആളുകളും ക്വാറന്റീനിൽ പോകണമെന്ന് കളക്ടർ

മത്സ്യവിൽപനയുമായി ബന്ധപ്പെട്ട് എസ്‌ടിയു-സിഐടിയു പ്രവർത്തകർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കോഴിക്കോട് പേരാമ്പ്ര മത്സ്യ മാർക്കറ്റിലാണ് അടിപിടി അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെയാണ് തൊഴിലാളികൾ ചേരിതിരിഞ്ഞ് തർക്കിച്ചതും സംഘർഷത്തിൽ കലാശിച്ചതും.

ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാര്‍ക്കറ്റില്‍ മത്സ്യ വില്പന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കല്‍ സെക്രട്ടിയുടെ നേതൃത്വത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് തർക്കങ്ങൾക്ക് തുടക്കം. സിഐടിയു പ്രവര്‍ത്തകരെ നിലവില്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തിവന്ന എസ്‌ടിയു പ്രവര്‍ത്തകർ തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.



അതേ സമയം, കോവിഡ് രോഗവ്യാപന ഭീതി ഉൾപ്പെടെ നിലനിൽക്കെയാണ് പേരാമ്പ്രയിലുണ്ടായ സംഘർഷം എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവര്‍ക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സംഘർഷ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.


Next Story

Related Stories