TopTop
Begin typing your search above and press return to search.

'ഇപ്പോഴെന്റെ ചേട്ടന്റെ സോപ്പിന് പേരില്ല, ഭാവിയിൽ പേരുവരും', സോപ്പ് നിർമ്മിച്ച് വിറ്റ് പഠിക്കുന്ന പ്ലസ്ടുക്കാരൻ

ഇപ്പോഴെന്റെ ചേട്ടന്റെ സോപ്പിന് പേരില്ല, ഭാവിയിൽ പേരുവരും, സോപ്പ് നിർമ്മിച്ച് വിറ്റ് പഠിക്കുന്ന പ്ലസ്ടുക്കാരൻ

പഠിക്കാനും കുടുംബത്തെ സഹായിക്കാനും സോപ്പ് ഉണ്ടാക്കി വിൽപന നടത്തി പ്ലസ്ടുക്കാരൻ. അഖിൽ രാജ് എന്ന കുട്ടിയാണ് തിരുവനന്തപുരം നഗരത്തിലെ കടകളിൽ ഉൾപ്പെടെ സ്വന്തമായി നിർമിച്ച സോപ്പ് വിൽപനയ്ക്ക് എത്തിച്ച് വരുമാനത്തിനുള്ള വഴി കണ്ടെത്തുന്നത്. സ്കൂളിൽ നിന്നും പഠിച്ച സോപ്പുണ്ടാക്കുന്ന വിദ്യ പിന്നീട് തന്റെ വരുമാനമാർഗ്ഗമാക്കി മാറ്റുകയായിരുന്നു ഈ പ്ലസ്ടുക്കാരൻ.

തന്റെ പഠന ചിലവ് കണ്ടെത്തുന്നതിനൊപ്പം കുടൂംബത്തിന് താങ്ങായി മാറാൻ കഴിയുന്നെ സന്തോഷവും അഖിലിനുണ്ട്. പഠനം തുടരാനും കൂടുതൽ വരുമാനം കണ്ടെത്താനുമുള്ള വഴിയാക്കി സോപ്പ് നിർമാണം മാറ്റാൻ കഴിയുമെന്ന പ്രതീകതീക്ഷയും നവ മാധ്യമങ്ങളിൽ ഒരു പ്രാദേശിക ചാനലാണ് അഖിൽ രാജിന്റെ അനുഭവം പങ്കുവച്ചത്.

അമ്മയും അച്ഛനും അനിയനും അടങ്ങുന്നതാണ് അഖിലിന്റെ കുടുംബം. ജോലിയിൽ ചേട്ടനെ സഹായിക്കുന്ന അനിയന് ഇപ്പോൾ ഉള്ള വിഷമം സോപ്പിന് പേരില്ലെന്നെതാണ്. എന്നാൽ കൂടുതൽ വരുമാനം വരുന്ന മുറയ്ക്ക് ചേട്ടന്റെ സോപ്പിന് പേരുവരുമെന്നും അനിയൻ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു.


Next Story

Related Stories