TopTop
Begin typing your search above and press return to search.

പൗരത്വ നിയമം: ലണ്ടനിലും പ്രതിഷേധം, മലയാളത്തിലും മുദ്രാവാക്യങ്ങൾ

പൗരത്വ നിയമം: ലണ്ടനിലും പ്രതിഷേധം, മലയാളത്തിലും മുദ്രാവാക്യങ്ങൾ

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനും, നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിനും എതിരെ ലണ്ടനിലും പ്രതിഷേധം. ദക്ഷിണേഷ്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉള്‍പ്പെടെ ആയിരത്തോളം പേരാണ് ബുധനാഴ്ച രാത്രി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് തടിച്ചുകൂടിയത്. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പും എസ്‌എ‌എ‌എസ് ഇന്ത്യ സൊസൈറ്റിയും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം, ഇന്ത്യയിലെ പ്രതിഷേധക്കാർക്ക് നേരെ നടക്കുന്ന പോലീസ് ക്രൂരത അവസാനിപ്പിക്കുക, 'അംബേദ്കറുടെ ഭരണഘടനയെ പ്രതിരോധിക്കുക', പൗരത്വം ബഹിഷ്‌ക്കരിക്കുക, എൻ‌ആർ‌സി നിരസിക്കുക എന്നിങ്ങനെയുള്ള പ്ലക്കാർഡുകള്‍ ഉൾപ്പെടെ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിൽ മലയാളത്തിലും മുദ്രാവാക്യങ്ങൾ ഉയർന്നു കേൾക്കാം. ഇന്ത്യ സൊസൈറ്റി ഓഫ് സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് (എസ്‌എ‌എ‌എസ്) സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (എൽ‌എസ്‌ഇ) ഉൾപ്പെടെയുള്ള മറ്റ് സർവകലാശാലകളുടെ പിന്തുണയും ഉണ്ടായിരുന്നു.

അതേസമയം, ഇന്ത്യയിലെ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികൾ വ്യാഴാഴ്ച കേംബ്രിഡ്ജ് നഗരത്തിൽ എൻ‌ആർ‌സി വിരുദ്ധ, സി‌എ‌എ വിരുദ്ധ പ്രതിഷേധവും നടത്തും. “ഹിന്ദുത്വ സേ ആസാദി”, “എൻ‌ആർ‌സി സെ ആസാദി”, “സി‌എ‌എ സെ ആസാദി” തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.


Next Story

Related Stories