TopTop
Begin typing your search above and press return to search.

സ്റ്റൈലിഷാവാന്‍ ശരീരം ഒരു പ്രശ്‌നമല്ല; ചലഞ്ചുമായി കൂട്ടുകാരികള്‍

സ്റ്റൈലിഷാവാന്‍ ശരീരം ഒരു പ്രശ്‌നമല്ല; ചലഞ്ചുമായി കൂട്ടുകാരികള്‍

ഫാഷന്‍ പ്രേമികള്‍ക്ക് പരിചിതമായിരിക്കും ഡെനിസ് മേഷ്‌സിഡേസ്, മരിയ കാസ്റ്റെലനോസ് എന്നീ പേരുകള്‍. സ്‌റ്റൈല്‍ നോട്ട് സൈസ്( #StyleNotSize) എന്ന ചലഞ്ചുമായാണ് ഈ സുഹൃത്തുക്കള്‍ ഫാഷന്‍ രംഗത്തേയ്ക്ക് കടന്നു കയറിയത്.

ടിക്ടോക്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ എല്ലായിടത്തും ഇവരുടെ ചിത്രങ്ങള്‍ വൈറലാണ്. സോഷ്യല്‍ മീഡിയയിലെ സ്‌റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരാണ് ഡെനിസും മരിയയും ഇപ്പോള്‍. രണ്ട് രീതിയില്‍ ശരീരപ്രകൃതമുള്ള ഇവര്‍ മച്ചിങ് ഡ്രസ്സുകള്‍ അണിഞ്ഞുകൊണ്ടാണ് വീഡിയോകളിലും ഫോട്ടോകളിലും അവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എങ്ങനെയുള്ള ശരീരമായാലും എല്ലാവസ്ത്രവും അണിയാം സൈലായി നടക്കാന്‍ ശരീരരീതികള്‍ തടസമല്ലെന്ന് പറയുകകൂടിയാണ് ഇവര്‍. ഇവരുടെ ഇന്‍സ്റ്റഗ്രാമിന് ഒരു മില്യണ്‍ ഫോളോവേഴ്‌സുണ്ട്. പ്ലസ് സൈസുള്ള ഡെനിസിനും മെലിഞ്ഞ മരിയക്കും ഒരേ തരം ഡ്രസ്സുകളാണ് അണിയാറ്. അതും ക്രോപ്പ് ടോപ്പ്, ഹൈ വെയ്സ്റ്റഡ് ജീന്‍സ്, ബോഡി കോണ്‍ ഡ്രെസ്സ്, സ്വിംസ്യൂട്ട്... അങ്ങനെ എല്ലാതരം വസ്ത്രങ്ങളും ഇവര്‍ അണിയുന്നു.

'നിങ്ങളെ സന്തോഷിപ്പിക്കുന്ന വസ്ത്രം ധരിക്കൂ, നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കൂ, അതിനെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കൂ, നിങ്ങളുടെ ശരീരത്തില്‍ ആത്മവിശ്വാസം കണ്ടെത്തി സ്വയം പ്രകാശിക്കൂ..' എന്നാണ് ഡെനിസും മരിയയയും നല്‍കുന്ന സന്ദേശം. ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനം ആവുന്നതാണ് ഈ ചലഞ്ച്.


Next Story

Related Stories