TopTop
Begin typing your search above and press return to search.

'കള്ള ഹിമാറെ വിടടാ അവളെ...കോഴിക്കോട് നഗരത്തില്‍ രക്ഷകനായി സൂപ്പര്‍ മാമു'-വൈറല്‍ വീഡിയോ

കള്ള ഹിമാറെ വിടടാ അവളെ...കോഴിക്കോട് നഗരത്തില്‍ രക്ഷകനായി സൂപ്പര്‍ മാമു-വൈറല്‍ വീഡിയോ

കോഴിക്കോട് നഗരത്തില്‍ ഒരു പ്രശ്‌നമുണ്ടാവുക. ആ പ്രശ്‌നം പരിഹരിക്കാന്‍ സൂപ്പര്‍ മാമു എത്തുക. അതെ സൂപ്പര്‍ മാനല്ല, സൂപ്പര്‍ മാമു. വിടെട ഹമുക്കെ ഓളെ എന്ന് പറഞ്ഞ് കൊള്ളക്കാരനെ അടിച്ച് തോല്‍പ്പിക്കുന്ന സൂപ്പര്‍ മാമു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ കള്ള ഹിമാറെ എന്ന് പറഞ്ഞ് അടിച്ച് തോല്‍പ്പിക്കുന്ന സൂപ്പര്‍ മാമുവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആനിമേഷന്‍ സിനിമയോ സീരിസോ ഒന്നുമല്ല ഇത്. കോഴിക്കോട് നഗരം ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്റ് ശൃംഖലയുടെ പരസ്യ വീഡിയോയിലാണ് സൂപ്പര്‍ മാമു വരുന്നത്. മാമുക്കോയുടെ കാരിക്കേച്ചര്‍ രൂപവും ശബ്ദവുമായിട്ടാണ് ഈ കഥാപാത്രം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ബാലഷ്ണാ എന്ന് വിളിച്ചാണ് വീഡിയോയില്‍ സൂപ്പര്‍ മാമുവിന്റെ മാസ് എന്‍ട്രി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎംജി ആനിമേഷന്‍സാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.


Next Story

Related Stories