TopTop
Begin typing your search above and press return to search.

'ഒപ്പം നിന്നവർക്ക് നന്ദി, സന്തോഷം മാത്രം', സുപ്രീം കോടതി വിധിയിൽ തിരുവിതാംകൂര്‍ രാജകുടുംബം

ഒപ്പം നിന്നവർക്ക് നന്ദി, സന്തോഷം മാത്രം, സുപ്രീം കോടതി വിധിയിൽ തിരുവിതാംകൂര്‍ രാജകുടുംബം

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ മുൻ രാജകുടുംബത്തിന്റെ അവകാശം സുപ്രീം കോടതി അംഗീകരിച്ച വിധിയിൽ സന്തോഷമുണ്ടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിക്കുന്നതാണ് പുതിയ വിധി. സുപ്രീം കോടതി ഉത്തരവിൽ സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാർഥിച്ചവരോടുമെല്ലാം നന്ദിയും അറിയിക്കുന്നെന്ന് രാജ കുടുംബാംഗം പ്രതികരിച്ചു.

നിബന്ധനകളോടെയാണ് രാജകുടുംബത്തിന് ക്ഷേത്രത്തിലെ ആചാരങ്ങളിലും ഭരണത്തിലുമുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ക്ഷേത്ര ഭരണാവകാശം സംസ്ഥാന സർക്കാരിന് നൽകിയ 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണന്നും പറഞ്ഞും മുൻ രാജകുടുംബം നൽകിയ ഹർജിയിലാണ് വിധി.

വീഡിയോകോൺഫറൻസിംഗ് വഴിയാണ് വിധി പറഞ്ഞത്. 2019 ഏപ്രിലിൽ കേസ് വിധി പറയാൻ മാറ്റുകയായിരുന്നു. താൽക്കാലിക സംവിധാനമെന്ന നിലയിൽ തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പുതിയ കമ്മിറ്റി വരുന്നത് വരെ താൽക്കാലിക ഭരണസമിതി ക്ഷേത്രഭരണം നടത്തും.


Next Story

Related Stories