TopTop
Begin typing your search above and press return to search.

കൊവിഡിനെ അകറ്റാൻ എസ്.എം.എസ്; മുതുകാടും സുരാജും ചേർന്നൊരുക്കിയ വീഡിയോ തരംഗമാകുന്നു

കൊവിഡിനെ അകറ്റാൻ എസ്.എം.എസ്; മുതുകാടും സുരാജും ചേർന്നൊരുക്കിയ വീഡിയോ തരംഗമാകുന്നു

കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം മുഴുവനുമുള്ള മനുഷ്യര്‍. എന്നാല്‍ ഈ ദിവസങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനും, സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ജോലികള്‍ ചെയ്യാനുമാണ് ഇത്. എന്നാല്‍ സാമൂഹിക അകലം പാലിക്കാനും, മാസ്‌ക് ധരിക്കാനുമെല്ലാം ഇപ്പോള്‍ പലരും താല്‍പ്പര്യം കാണിക്കുന്നില്ല എന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

പൂര്‍ണ്ണമായും കോവിഡിനെ ഇല്ലായ്മ ചെയ്യണമെങ്കില്‍ നമ്മള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകതന്നെ വേണം. ഈ സാഹചര്യത്തില്‍ എസ്.എം.എസ് കൊണ്ട് കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാമെന്ന സന്ദേശവുമായി ഗോപിനാഥ് മുതുകാടും സുരാജ് വെഞ്ഞാറമൂടും ചേര്‍ന്നൊരുക്കിയ വീഡിയോ തരംഗമാകുന്നു. സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നതാണ് എസ്.എം.എസ്. ഈ എസ്.എം.എസിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുവാന്‍ തയ്യാറാക്കിയ പുതിയ വീഡിയോ ആണ് ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സുരാജ് തന്റെ വീട്ടില്‍ മകളോടൊപ്പവും മുതുകാട് മാജിക് പ്ലാനറ്റില്‍ ഇരുന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്റെയും സോപ്പ്, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നതിന്റെയും ആവശ്യകത ഇന്ദ്രജാലത്തിന്റെ അകമ്പടിയോടെ രസാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.


Next Story

Related Stories