TopTop
Begin typing your search above and press return to search.

മണ്ണ് തുരന്നുചെന്ന് ജലമെടുക്കുന്ന വിദ്യയുമായി ഈ സുരങ്കകള്‍

മണ്ണ് തുരന്നുചെന്ന് ജലമെടുക്കുന്ന വിദ്യയുമായി ഈ സുരങ്കകള്‍

കാസര്‍ഗോട് കിണറുകളല്ല സുരങ്കകളാണുള്ളത്. അടിത്തട്ടിലേക്ക് നൂണ്ടിറങ്ങിപ്പോയി തെളിഞ്ഞ ജലത്തെ തൊടാന്‍ കഴിയുന്ന സുരങ്കകള്‍. തുളുനാട്ടിലെ ചെങ്കല്‍ക്കുന്നുകളില്‍ ജനങ്ങളുടെ ദാഹം തീര്‍ക്കുന്ന സുരങ്കകള്‍ മറ്റുള്ളവരെ എക്കാലത്തും അത്ഭുതപ്പെടുത്തിയിരുന്നു.

മലഞ്ചെരിവിലെ ഉള്ളറകളില്‍ പൊടിയുന്ന തെളിനീര്‍ ഭൂമിക്കു പുറത്തേക്ക് എത്തിക്കുന്ന ജലസ്രോതസ്സുകളാണ് മലയാളത്തില്‍ തുരങ്കമെന്നും തുളുവില്‍ സുരങ്കമെന്നും അറിയപ്പെട്ടിരുന്നത്. കണ്ണൂരും കാസര്‍ഗോഡുമുള്ള ജനങ്ങള്‍ കുടിവെള്ളത്തിനായി ഇത്തരം സംവിധാനങ്ങളെ ഇന്നും ആശ്രയിക്കുന്നു. ഇന്ത്യന്‍ പാരമ്പര്യത്തില്‍ അത്രകണ്ട് പ്രാധാന്യം നേടിയിട്ടില്ലാത്ത സുരങ്കങ്ങള്‍ തുളുനാട്ടിലെത്തിയത് കടലുകടന്നെത്തിയ അറബികളില്‍ നിന്നുമാണ്.

വൈദഗ്ധ്യം നേടിയ തൊഴിലാളികള്‍ ചെങ്കല്‍ക്കുന്നുകള്‍ പ്രത്യേകാകൃതിയില്‍ മീറ്ററുകളോളം തുരന്നാണ് സുരങ്കങ്ങളുണ്ടാക്കുന്നത്. പമ്പിന്റെയോ, വൈദ്യുതിയുടെയോ സഹായമില്ലാതെ ജലസേചനം നടത്താന്‍ കാസര്‍ഗോഡിലെ ജനങ്ങളെ ഈ മാന്ത്രിക വിദ്യ സഹായിക്കുന്നു. കുഴല്‍ക്കിണറുകള്‍ വ്യാപകമായ ഇക്കാലത്തും ചെങ്കല്‍ഭൂമിയിലെ മനുഷ്യരുടെ അതിജീവനത്തിന്റെ അടയാളമായിട്ടാണ് ഇന്നും ഈ സുരങ്കങ്ങള്‍ നിലകൊള്ളുന്നത്.

Next Story

Related Stories