TopTop
Begin typing your search above and press return to search.

'അത് കടുവയായിരുന്നു'; മാനുകളുടെ വഴിയില്‍ പതുങ്ങിയിരുന്ന് ഒരു ഇരപിടുത്തം

അത് കടുവയായിരുന്നു; മാനുകളുടെ വഴിയില്‍ പതുങ്ങിയിരുന്ന് ഒരു ഇരപിടുത്തം

ഇരകളെ സൂക്ഷ്മമായി നിരീക്ഷിച്ചതിനുശേഷം തക്കംപാര്‍ത്തിരുന്ന് ചാടി വീഴുകയാണ് കടുവകളുടെ പതിവ്. വിശപ്പില്ലാത്തപ്പോള്‍ ചെറുമൃഗങ്ങള്‍ക്ക് കടുവകളുടെ മുന്‍പിലൂടെ യാതൊരു ഭയവുമില്ലാതെ സഞ്ചരിക്കുകയും ചെയ്യാം.

ഇത്തരത്തില്‍ മാനുകള്‍ കൂട്ടമായി പോകുന്ന വഴിയില്‍ പതുങ്ങിയിരുന്ന് മാനിനെ കീഴ്‌പ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഹാരാഷ്ട്രയിലെ വെസ്റ്റ് നാസിക് ഡിവിഷനിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസ് ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയാണ് ഇത്തരത്തില്‍ കൗതുകം ജനിപ്പിക്കുന്നത്.

നിരനിരയായി എത്തുന്ന മാന്‍കൂട്ടങ്ങളെ നോക്കി ഇരപിടിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന കടുവയെ വീഡിയോയില്‍ കാണാം. എന്നാല്‍ അത് കടുവയാണെന്ന് കുറേ നേരത്തേക്ക് നമുക്ക് മനസിലാവുകയേയില്ല. അത്തരത്തില്‍ ചുരുണ്ട് അനങ്ങാതെയാണ് കടുവയുടെ കിടത്തം. ആദ്യമെത്തുന്ന മാനുകള്‍ സുരക്ഷിതരായിതന്നെ കടന്നുപോകുന്നു. എന്നാല്‍ പിന്നാലെ പാഞ്ഞെത്തുന്ന മാനിന്റെമേല്‍ കടുവ ചാടിവീഴുകയാണുണ്ടായത്.


Next Story

Related Stories