TopTop
Begin typing your search above and press return to search.

സുശാന്തിനെ കാത്തിരിക്കുകയാണ് ഇപ്പോഴും ഫഡ്ജ്; നൊമ്പരമായി വളർത്തുനായ-വീഡിയോ

സുശാന്തിനെ കാത്തിരിക്കുകയാണ് ഇപ്പോഴും ഫഡ്ജ്; നൊമ്പരമായി വളർത്തുനായ-വീഡിയോ

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സിനിമ പ്രേമികളില്‍ നിര്‍മ്മിച്ച ആഘാതം വളരെ വലുതായിരുന്നു. ജൂണ്‍ 14 നാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ ബാന്ദ്രയിലെ താമസസ്ഥലത്ത് കണ്ടെത്തിയത്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം തളര്‍ത്തിയ ഒരാള്‍ കൂടിയുണ്ട്, നടന്റെ വളര്‍ത്തു നായ ഫഡ്ജ്.

സുശാന്തിന്റെ മരണമറിയാതെ നടനെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വേദന പടര്‍ത്തുകയാണ്. മൊബൈലില്‍ സുശാന്തിന്റെ ഫൊട്ടോ നോക്കിയിരിക്കുന്നതും സങ്കടത്തോടെ തറയില്‍ കിടക്കുന്നതിന്റെയും ചിത്രങ്ങള്‍ നടന്‍ മന്‍വീര്‍ ഗുര്‍ജര്‍ ആണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പട്‌ന സ്വദേശിയായ സുശാന്ത് ഡല്‍ഹിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. 'കൈ പോ ചെ' എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ 'ശുദ്ധ് ദേശി റൊമാന്‍സ്' (2013), ആക്ഷന്‍ ത്രില്ലര്‍ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' എന്നീ ചിത്രങ്ങളിലും സുശാന്ത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ആമിര്‍ ഖാനും അനുഷ്‌ക ശര്‍മ്മയും പ്രധാനവേഷത്തിലെത്തിയ 'പികെ'യിലെ സര്‍ഫറാസ് യൂസഫ് എന്ന അതിഥിവേഷവും സുശാന്തിന്റെ ആരാധകര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളില്‍ ഒന്നാണ്.


Next Story

Related Stories