TopTop
Begin typing your search above and press return to search.

'മാസ്‌ക് അണിയേണ്ടത് അങ്ങനെയല്ല, ദാ ഇങ്ങനെ'; യുവതിയെ 'പാഠം' പഠിപ്പിച്ച് അരയന്നം-വൈറല്‍ വീഡിയോ

മാസ്‌ക് അണിയേണ്ടത് അങ്ങനെയല്ല, ദാ ഇങ്ങനെ; യുവതിയെ പാഠം പഠിപ്പിച്ച് അരയന്നം-വൈറല്‍ വീഡിയോ

ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണക്കെതിരെയുള്ള പോരാട്ടത്തിലാണ്. മാസ്‌ക്, കയ്യുറ, സാനിറ്റൈസര്‍, സാമൂഹികഅകലം പാലിക്കുക ഇതൊക്കെ ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ പാലിച്ചുപോരുന്നു.

ആദ്യമെല്ലാം മാസ്‌ക് ധരിക്കുമ്പോള്‍ അസ്വസ്ഥതകള്‍ പലര്‍ക്കും ഉണ്ടാവാറുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മറികടന്നുകൊണ്ട് മാസ്‌ക് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നിരുന്നാലും മാസ്‌ക് വയ്ക്കാന്‍ മടിയുള്ളവരും മാസ്‌ക് വേണ്ടരീതിയില്‍ അണിയാത്തവരുമുണ്ട് നമുക്കിടയില്‍. അത്തരക്കാരെ ഒന്ന് ചിന്തിപ്പിക്കുകയും ഏറേ ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മാസ്‌ക് ശരിയായി ധരിക്കാതെ, കഴുത്തിലേയ്ക്ക് താഴ്ത്തി ഇട്ടിരിക്കുന്ന ഒരു യുവതിയെയും ഒരു അരയന്നത്തെയും (രാജഹംസം) ആണ് വീഡിയോയില്‍ കാണുന്നത്. അരയന്നത്തിന്റെ അടുത്തേയ്ക്ക് നീങ്ങിയ യുവതിയുടെ മാസ്‌ക് കൊത്തിവലിക്ുന്ന അരയന്നത്തെയാണ് പിന്നെ നമ്മള്‍ കാണുന്നത്. എന്നാല്‍ ഇതിനിയില്‍ മാസ്‌ക് ശരിയായി ധരിക്കേണ്ടിവരുന്ന രീതിയില്‍തന്നെ മുഖത്തുവന്ന് വീഴുകയും ചെയ്യുന്നു.

ട്വിറ്ററിലൂടെ വൈറലായ വീഡിയോ ഇതിനോടകം 25 ലക്ഷത്തിലധികം പേരാണ് കണ്ടത്. യുവതിയെ ശരിയായ രീതിയില്‍ മാസ്‌ക് അണിയിപ്പിച്ച അരയന്നം ഇതിനോടകം സോഷ്യല്‍ മീഡിയയിലെ താരമായിക്കഴിഞ്ഞു.


Next Story

Related Stories