TopTop
Begin typing your search above and press return to search.

അമ്പരപ്പിച്ച് കാളിദാസും സായ് പല്ലവിയും; പാവ കഥൈകള്‍ ട്രെയിലര്‍ പുറത്ത്

അമ്പരപ്പിച്ച് കാളിദാസും സായ് പല്ലവിയും; പാവ കഥൈകള്‍ ട്രെയിലര്‍ പുറത്ത്

നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും പുതിയ ആന്തോളജി ചിത്രമായ പാവ കഥൈകളുടെ ട്രെയിലര്‍ പുറത്ത്. കാളിദാസ് ജയറാമും സായ് പല്ലവിയുമടക്കമുള്ള താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനങ്ങളോടെ എത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ചര്‍ച്ചയാവുകയാണ്. ഗൗതം മേനോന്‍, കല്‍ക്കി കോച്ലിന്‍, സായ് പല്ലവി, കാളിദാസ് ജയറാം, അഞ്ജലി, പ്രകാശ് രാജ്, സിമ്രന്‍, തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

സുധ കൊങ്കര, ഗൌതം മേനോന്‍, വിഗ്‌നേഷ് ശിവന്‍, വെട്രിമാരന്‍ എന്നീ മികച്ച സംവിധായകരുടെ നാല് ചിത്രങ്ങളാണ് ആന്തോളജി ചിത്രത്തിലുള്ളത്. ഡിസംബര്‍ 18ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. സംഘര്‍ഷഭരിതമായ കഥാസന്തര്‍ഭങ്ങളിലൂടെ മുന്നോട്ട് പോകുന്ന നാല് കഥകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആമസോണ്‍ പ്രൈമിന്റെ ആന്തോളജിയായ പുത്തം പുതു കാലൈ പ്രതീക്ഷ നല്‍കുന്ന കഥകളായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ പാവ കഥൈകള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.



Next Story

Related Stories