TopTop
Begin typing your search above and press return to search.

സ്വാതി ടീച്ചര്‍ ഇംപാക്ട്; ഒരു കുട്ടി ടീച്ചറുടെ അടിപൊളി ക്ലാസ് കാണാം

സ്വാതി ടീച്ചര്‍ ഇംപാക്ട്; ഒരു കുട്ടി ടീച്ചറുടെ അടിപൊളി ക്ലാസ് കാണാം

കോവിഡ് പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ ആരംഭിച്ച ഓണ്‍ലൈന്‍ അധ്യയന പരിപാടി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ആദ്യം സ്വാതി സായി ടീച്ചറുടെ ക്ലാസ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായതിനെ തുടര്‍ന്നാണെങ്കില്‍ പിന്നീട് ദേവിക എന്ന ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് വിവാദമായത്. രാഷ്ട്രീയവും സാമൂഹ്യവുമായ വലിയ പ്രതിഷേധം തന്നെ ആ മരണം ഉയര്‍ത്തി. ഡിജിറ്റല്‍ ഡിവൈഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടി. എന്നാല്‍ ഇതൊന്നുമറിയാതെ കുറെ അധികം കൊച്ചു കുട്ടികള്‍ സ്വാതി ടീച്ചറുടെ കഥ പറച്ചില്‍ ക്ലാസിന്റെ ഓളത്തിലാണ്. ഇതാ അത്തരമൊരു ക്ലാസിന്റെ വീഡിയോ.


Next Story

Related Stories