TopTop
Begin typing your search above and press return to search.

ബിരുദദാന ചടങ്ങിനിടെ പൗരത്വ ബിൽ കീറിയെറിഞ്ഞ് ഗോൾഡ് മെഡലിസ്റ്റ്, പ്രതിഷേധം- വീഡിയോ

ബിരുദദാന ചടങ്ങിനിടെ പൗരത്വ ബിൽ കീറിയെറിഞ്ഞ് ഗോൾഡ് മെഡലിസ്റ്റ്, പ്രതിഷേധം- വീഡിയോ

പൗരത്വ നിയമഭേദഗതിക്കെതിരായ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. കഴിഞ്ഞ ദിവസം പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാനച്ചടങ്ങ് മലയാളി വിദ്യാർത്ഥിനി അടക്കമുള്ള ചിലർ ബഹിഷ്കരിച്ചതിന് പിന്നാലെ കൊൽക്കത്ത ജാദവ്പൂര്‍ സര്‍വകലാശാല ബിൽ കീറിയെറിഞ്ഞ് പ്രതിഷേധം. സ്വർണ മെഡൽ ജേതാവായ പെൺകുട്ടിയാണ് പൗനത്വ നിയമം വേദിയിൽ വച്ച് കീറിയെറിഞ്ഞത്.

ദെബ്‌സ്മിത ചൗധരി എന്ന വിദ്യാർത്ഥിയാണ് പൗരത്വബില്ലിനെതിരെ തന്റെ പ്രതിഷേധം പ്രടപിച്ച് താരമായത്. ബിരുദം വാങ്ങാനെത്തിയ വിദ്യാർത്ഥിനി സർട്ടിഫിക്കറ്റുകൾ സ്വീകരിച്ച ശേഷം കയ്യിലുണ്ടായിരുന്ന പൗരത്വ ബില്ലിൻ്റെ പകർപ്പ് വേദിയെ കാണിച്ച ശേഷം കീറിയെറിയുകയായിരുന്നു. തുടർന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് വിളികളോട് വേദി വിട്ടകയും ചെയ്യുകയായിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Debsmita chowdhury gold medalist from department of international relations. Tearing up CAA at Jadavpur university. <br>More power to you. <a href="https://t.co/I88b3Hiiar">pic.twitter.com/I88b3Hiiar</a></p>— krishnakoli mukherjee (@KkmBabi) <a href="https://twitter.com/KkmBabi/status/1209429983367589890?ref_src=twsrc^tfw">December 24, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഗവർണർ ജഗ്ദീപ് ധന്‍കറുടെ കാർ തടഞ്ഞ വിദ്യാർത്ഥികൾ കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു ഗോള്‍ഡ് മെഡലിസ്റ്റിന്റെ പ്രതിഷേധം. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതയുമായി ഇടഞ്ഞു നിൽക്കുകയാണ് ഗവർണർ.


Next Story

Related Stories