TopTop
Begin typing your search above and press return to search.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, ഈഫല്‍ ടവര്‍: 'കുഞ്ഞു' വിസ്മയങ്ങളുമായി മിനിയേച്ചര്‍ മ്യൂസിയം

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, ഈഫല്‍ ടവര്‍: കുഞ്ഞു വിസ്മയങ്ങളുമായി മിനിയേച്ചര്‍ മ്യൂസിയം

ഇന്ത്യ ഗേറ്റ്, ഈഫല്‍ ടവര്‍, കെട്ടുവള്ളങ്ങള്‍...തിരുവന്തപുരത്ത് പുതുതായി ആരംഭിച്ച മിനിയേച്ചര്‍ മ്യൂസിയത്തിലേക്കെത്തുന്നവര്‍ ആദ്യം കാണുന്ന കാഴ്ചകളാണിവ. ഇന്ത്യ ഗേറ്റും ഈഫല്‍ ടവറുമെല്ലാം യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന തരത്തില്‍ കൈകൊണ്ടെടുക്കാവുന്ന വലിപ്പത്തില്‍ മുന്നിലിരിക്കുന്നു. ഇത്തരത്തിലുള്ള ഈ കുഞ്ഞു നിര്‍മിതികള്‍ വലിയ അത്ഭുതമായിട്ടാണ് കാഴ്ചക്കാരിലേക്കെത്തിക്കുന്നത്. മുളയും, തീപ്പെട്ടിയും, ഐസ്‌ക്രീം സ്റ്റിക്കുമെല്ലാം ഉപയോഗിച്ചാണ് ചാര്‍മിനാറും കെട്ടുവെള്ളവുമെല്ലാം ഇവിടെ നിര്‍മിച്ചിരിക്കുന്നത്. പ്രവാസിയായിരുന്ന കവടിയാര്‍ സ്വദേശി സുനില്‍ അനന്ത പത്മനാഭന്റെ സ്വപ്ന സാക്ഷാത്കാരമാണ് 'ടിനി വിനി' എന്നു പേരിട്ടിരിക്കുന്ന ഈ സ്വകാര്യ മിനിയേച്ചര്‍ മ്യൂസിയം. ചെറുപ്പം മുതൽ തന്നെ മിനിയേച്ചർ രൂപങ്ങളോട് ഇഷ്ടമുണ്ടായിരുന്ന സുനിലിനൊപ്പം ഇതേ താല്‍പര്യങ്ങളുള്ള നാലുപേര്‍ കൂടി ചേര്‍ന്നപ്പോൾ സുനിലിന്റെ സ്വപ്നം സത്യമായി. രാജേഷ്, പത്മകുമാര്‍, അജിത്, ബിജു എന്നിവരാണ് മറ്റ് നാല് കലാകാരന്മാർ. ഇവരുടെ കലാവിരുത് മ്യൂസിയത്തെ ആകർഷകമാക്കുന്നു. തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന്റെ ചെറിയ പതിപ്പുമുണ്ട് ഈ മ്യൂസിയത്തിൽ. ആ ചെറിയ സ്റ്റേഷനില്‍ സൂക്ഷിച്ചുനോക്കിയാല്‍ ടിക്കറ്റ് കൗണ്ടര്‍ വരെ കാണാനാകും. സംഗീതോപകരണങ്ങള്‍, വന്‍ നഗരങ്ങള്‍, എയര്‍ ക്രാഫ്റ്റ് നിര്‍മിതികള്‍ തുടങ്ങിയവയുടെയെല്ലാം ചെറു രൂപങ്ങള്‍ ഈ മ്യൂസിയത്തിൽ കാണാനാകും.


Next Story

Related Stories