TopTop
Begin typing your search above and press return to search.

'ഈ പപ്പട സഞ്ചിയില്‍ കുടുംബഭാരം കൂടിയുണ്ട് '; പ്രതിസന്ധിയില്‍ തോല്‍ക്കാത്ത അഞ്ചാംക്ലാസുകാരന്‍

ഈ പപ്പട സഞ്ചിയില്‍ കുടുംബഭാരം കൂടിയുണ്ട് ; പ്രതിസന്ധിയില്‍ തോല്‍ക്കാത്ത അഞ്ചാംക്ലാസുകാരന്‍

ആറാം ക്ലാസുകാരനാണെങ്കിലും പ്രതിസന്ധികളില്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ല പറവൂര്‍ കരിമ്പടം സ്വദേശി അമീഷ്. ഈ കോവിഡ് കാലത്ത് പ്രചോദനമായി മാറുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്ന ഈ വീഡിയോ.

വീട്ടിലെ പ്രാരാബ്ധങ്ങള്‍ മനസിലാക്കി സൈക്കിളില്‍ പപ്പടം വില്‍ക്കാന്‍ ഇറങ്ങിയ അമീഷിന്റെതാണ് വിഡിയോ. ഈ കോവിഡ് കാലത്ത് പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തേണ്ട അവസ്ഥ വന്നപ്പോള്‍ അമീഷ് പപ്പടം വില്‍ക്കാന്‍ ഇറങ്ങുകയായിരുന്നു.

അച്ഛന്‍ രോഗിയായി കിടപ്പായതോടെ അമ്മ വീട്ടുപണി ചെയ്തുകിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ഈ നാലംഗ കുടുംബം കഴിയുന്നത്. ദിവസം അമ്മയ്ക്ക് ലഭിക്കുന്ന മുന്നൂറു രൂപ വരിമാനത്തിലൂടെ കുടുംബത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായി. അച്ഛന്റെ ചികിത്സയും വീട്ടു ചെലവും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചേച്ചി ഉള്‍പ്പെടെയുള്ള മക്കളുടെ പഠനച്ചെലവും പരസ്പരം കൂട്ടിമുട്ടിക്കാന്‍ അമ്മയ്ക്ക് കഴിയുന്നില്ല എന്ന് കണ്ടപ്പോഴാണ് അമീഷ് പപ്പടം വില്പനയ്ക്ക് ഇറങ്ങിയത്.

വീടിനടുത്തായി പപ്പട നിര്‍മാതാവായ ഒരു വ്യക്തി എത്തിച്ചുകൊടുക്കുന്ന പപ്പട പാക്കറ്റുകള്‍ വിവിധ സ്ഥലങ്ങളില്‍ സൈക്കിള്‍ ചവിട്ടി പോയി വില്‍ക്കുകയാണെന്ന് അമീഷ് വിഡിയോയില്‍ പറയുന്നു. 500 രൂപയ്ക്ക് പപ്പടം വിറ്റാല്‍ 200 രൂപ അമീഷിന് കൂലിയായി ലഭിക്കും. ഈ തുകയ്ക്ക് വേണ്ടിയാണ് അമീഷ് പപ്പടവുമായി ഇറങ്ങിയത്. കരിമ്പാടം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അമീഷ്.


Next Story

Related Stories