TopTop
Begin typing your search above and press return to search.

തിയറ്ററുകള്‍ തുറന്ന രാജ്യങ്ങളില്‍ റിലീസിനൊരുങ്ങി നോളന്‍ ചിത്രം; 'ടെനെറ്റ്'ന്റെ അവസാന ട്രെയിലര്‍

തിയറ്ററുകള്‍ തുറന്ന രാജ്യങ്ങളില്‍ റിലീസിനൊരുങ്ങി നോളന്‍ ചിത്രം; ടെനെറ്റ്ന്റെ അവസാന ട്രെയിലര്‍

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം 'ടെനെറ്റ്'ന്റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസിനു മുന്നോടിയായാണ് അവസാന ട്രെയിലര്‍ പുറത്തു വിട്ടിരിക്കുന്നത്. തിയറ്ററുകള്‍ തുറന്ന രാജ്യങ്ങളില്‍ ടെനെറ്റ് സെപ്റ്റംബര്‍ മൂന്നിന് റിലീസാകും. രാജ്യാന്തര ചാരവൃത്തിയാണ് സിനിമയുടെ പ്രമേയം.

ചിത്രത്തില്‍ ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. ബോളിവുഡ് നടി ഡിംപിള്‍ കപാഡിയ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ആരോണ്‍ ടെയ്ലര്‍ ജോണ്‍സണ്‍, കെന്നത്ത് ബ്രാണഗ്, മൈക്കല്‍ കെയ്ന്‍, എലിസബത്ത്, ഡെബിക്കി, ക്ലെമെന്‍ പോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

220 മില്യന്‍ ഡോളറാണ് സിനിമയുടെ ബജറ്റ്. വാര്‍ണര്‍ ബ്രദേര്‍സ് ആണ് വിതരണം. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് തുടങ്ങിയ നൊലാന്‍ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഹൊയ്തി വാന്‍ ഹൊയ്െതമയാണ് ഈ സിനിമയുടെ ഛായാഗ്രഹണം.



Next Story

Related Stories