TopTop
Begin typing your search above and press return to search.

വ്യോമസേനയ്ക്കിനി റഫാൽ കരുത്ത്, വിമാനങ്ങൾ കൈമാറിയത് സർവ്വമത പ്രാർത്ഥയോടെ (വീഡിയോ)

വ്യോമസേനയ്ക്കിനി റഫാൽ കരുത്ത്,  വിമാനങ്ങൾ കൈമാറിയത് സർവ്വമത പ്രാർത്ഥയോടെ (വീഡിയോ)

പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായി ഫ്രാൻസിൽ നിന്നെത്തിച്ച അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറി. അംബാല വ്യോമസേന താവളത്തില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയായ ചടങ്ങിലായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിമാനങ്ങൾ കൈമാറിയത്,

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.‌കെ.‌എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്‌കുമാർ തുടങ്ങി മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായാണ് ഫ്രഞ്ച് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇന്ന് ഇന്ത്യയിലെത്തിയത്. രാവിലെ ഡൽ‌ഹിയിലെത്തിയ അദ്ദേഹം വൈകീട്ട് ഫ്രാൻസിലേക്ക് മടങ്ങും. ചടങ്ങിനോടനുബന്ധിച്ച് അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 27നാണ് ആദ്യ ബാച്ചില്‍പ്പെട്ട അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് അംബാലയിലെത്തിയത്. 36 വിമാനങ്ങളാണ് കരാർ പ്രകാരം ഇന്ത്യയിലെത്തുക.

അതേസമയം, ചൈനീസ് അതിർത്തിയിൽ സാഹചര്യങ്ങൾ രൂക്ഷമായിരിക്കെയാണ് ഇന്ത്യന്‍സേനയ്ക്ക് ശക്തിപകർന്ന് കൊണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍ കൈമാറുന്നത്.




Next Story

Related Stories