TopTop
Begin typing your search above and press return to search.

കുടിവെള്ളത്തിന് കൈനീട്ടി യാചിച്ച് അണ്ണാന്‍, കുപ്പി വായില്‍ വെച്ചുകൊടുത്തപ്പോള്‍ ഒരു തുള്ളി പോലും ബാക്കി വെച്ചില്ല, ഹൃദയ സ്പര്‍ശിയായ വീഡിയോ

കുടിവെള്ളത്തിന് കൈനീട്ടി യാചിച്ച് അണ്ണാന്‍, കുപ്പി വായില്‍ വെച്ചുകൊടുത്തപ്പോള്‍ ഒരു തുള്ളി പോലും ബാക്കി വെച്ചില്ല, ഹൃദയ സ്പര്‍ശിയായ വീഡിയോ

വെള്ളത്തിനായി യാചിക്കുന്ന അണ്ണാന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെറലായിക്കൊണ്ടിരിക്കുന്നത്. റോഡില്‍ നില്‍ക്കുന്ന രണ്ടു പേരില്‍ ഒരാളുടെ കൈയില്‍ വെള്ളത്തിന്റെ കുപ്പി കണ്ട അണ്ണാന്‍ അവരെ പിന്തുടരുകയും വെള്ളം ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

രണ്ടു കാലില്‍ നിന്ന് മുന്‍വശത്തെ കാലുകള്‍ ഉപയോഗിച്ചാണ് അണ്ണാന്‍ വെള്ളം യാചിക്കുന്നത്. ഇത് കണ്ട കുപ്പി കൈയില്‍ വെച്ചയാള്‍ അണ്ണാന് വെള്ളം കൊടുക്കുന്നു. വളരെ പെട്ടന്ന് തന്നെ അണ്ണാന്‍ വെള്ളം കുടിക്കുന്നതും കാണാം. കുപ്പിയില്‍ പകുതിയോളം ഉണ്ടായിരുന്ന വെള്ളം അണ്ണാന്‍ മുഴുവനും കുടിക്കുന്നു.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദയാണ് അണ്ണാന്റെ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 41 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. 44000 ത്തില്‍ കൂടുതല്‍ പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. ധാരാളം പേര്‍ അണ്ണാന് വെള്ളം നല്‍കിയവരെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Squirrel asking for water.... <a href="https://t.co/JNldkB0aWU">pic.twitter.com/JNldkB0aWU</a></p>— Susanta Nanda IFS (@susantananda3) <a href="https://twitter.com/susantananda3/status/1283744266620043264?ref_src=twsrc^tfw">July 16, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories