TopTop
Begin typing your search above and press return to search.

ഇന്ന് തിരുവാതിര ഞാറ്റുവേല; എന്താണ് കാര്‍ഷികവൃത്തിയില്‍ ഇതിന്റെ പ്രാധാന്യം; മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിശദീകരിക്കുന്നു (വീഡിയോ)

ഇന്ന് തിരുവാതിര ഞാറ്റുവേല; എന്താണ് കാര്‍ഷികവൃത്തിയില്‍ ഇതിന്റെ പ്രാധാന്യം; മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിശദീകരിക്കുന്നു (വീഡിയോ)

ഈ വര്‍ഷത്തെ തിരുവാതിര ഞാറ്റുവേല ഇന്ന്. ഒരുവര്‍ഷത്തെ കൃഷി രീതികള്‍ ഏതു വിധത്തിലാണ് എന്നു തീരുമാനിക്കുന്നത് പഴയകാലത്ത് ഞാറ്റുവേലകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനെക്കുറിച്ചാണ് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വിശദമായി സംസാരിക്കുന്നത്.

ഇന്ന് തിരുവാതിര ഞാറ്റുവേല ആരംഭിക്കുകയാണ്. ഒരു വര്‍ഷത്തെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലഘട്ടമാണ് തിരുവാതിര ഞാറ്റുവേല. 15 ദിവസമാണ് ഈ ഞാറ്റുവേല കാലഘട്ടം. അങ്ങനെ ഒരുവര്‍ഷം 27 ഞാറ്റുവേലകള്‍ ഉണ്ട്. 27 നക്ഷത്രങ്ങളുടെ പേരിലാണ് ഈ ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്.

സൂര്യനുമായി ബന്ധപ്പെട്ടാണ് വര്‍ഷം ഇങ്ങനെ ഞാറ്റുവേലകളായി തിരിച്ചിട്ടുള്ളത്. ഒരു നക്ഷത്ര ഭാഗം കടന്നു പോകാന്‍ സൂര്യന് എത്ര സമയം വേണം, ആ കാലയളവിനെയാണ് ഞാറ്റുവേല എന്നു പറയുന്നത്.

വീഡിയോ കാണാം


Next Story

Related Stories