TopTop
Begin typing your search above and press return to search.

ഈ 'അല്‍മിറ' പറയും കോവിഡ് കാലത്തെ സ്ത്രീകളുടെ മാനസികാവസ്ഥ

ഈ അല്‍മിറ പറയും കോവിഡ് കാലത്തെ സ്ത്രീകളുടെ മാനസികാവസ്ഥ

കോവിഡ് കാലത്ത് സ്ത്രീകളുടെ പലതരം മനോനിലകള്‍ അവതരിപ്പിക്കുന്ന ഫാഷന്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ പ്രൊജക്ടുമായി ഫാഷന്‍ സംരംഭക ശര്‍മിള നായര്‍. 'ദി അല്‍മിറ' എന്നു പേരിട്ടിരിക്കുന്ന ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ സ്ത്രീകളുടെ പരിമിതമായ സ്‌പേസിനെ അഥവാ ഇടങ്ങളെ ദ്യോതിപ്പിക്കുന്ന ഒരു മെറ്റഫര്‍ ആണെന്ന് ശര്‍മിള പറയുന്നു.

നമ്മുടെ മനസ്സിന്റെ ചലനങ്ങളും വ്യവഹാരങ്ങളും പൂര്‍ണമായി വാക്കുകളില്‍കൂടി പറഞ്ഞുമനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണ്. അങ്ങിനെയാണ് കോവിഡ് കാലഘട്ടത്തില്‍ സ്ത്രീകളുടെ മാനസികാവസ്ഥകള്‍ പല നിറങ്ങളില്‍കൂടിയും പല സാരികളില്‍കൂടിയും അല്‍മിറയില്‍ തെളിഞ്ഞുവന്നത്. കേരളത്തില്‍ വിവാഹശേഷം കണ്ടുവരാറുള്ള ഒരു ചടങ്ങാണ് 'അടുക്കള കാണല്‍'. വരന്റെ വീട്ടിലേക്കയക്കപ്പെട്ട മകളെ കാണാന്‍ ചെല്ലുന്ന കുടുംബാംഗങ്ങള്‍ നല്‍കുന്ന പല ഗിഫ്റ്റുകളില്‍ ഒന്നാണ് അല്‍മിറ അഥവാ അലമാരി. ഈ അല്‍മിറ ക്രമേണ അവളുടെ സ്വകാര്യജീവിതത്തിന്റെ ഭാഗമായി മാറുന്നു. അവളുടെ സന്തോഷങ്ങളും, സങ്കടങ്ങളും, ഭയങ്ങളും, ആകുലതകളും, രഹസ്യങ്ങളുമൊക്കെ കാത്തു സൂക്ഷിക്കുന്ന ഒരു അല്‍മിറ. ഇത്തരത്തിലുള്ള ഒരു അല്‍മിറ മിക്കവരുടെയും ജീവിതത്തിലുണ്ടാവുമെന്നും ശര്‍മിള പറയുന്നു.

ഇതേ അല്‍മിറയുടെ സ്വകാര്യയിടത്തിലേക്കു തന്നെയാണ് എല്ലായ്‌പ്പോഴും പാട്രിയാര്‍ക്കല്‍ സമൂഹം കൈകടത്തുന്നത്. സാരിയുടുത്തു അല്‍മിറയില്‍ നില്‍ക്കുന്ന സ്ത്രീ അവതരിപ്പിക്കുന്ന മനോനിലകള്‍ ഈ കോവിഡ് കാലത്ത് മാത്രമല്ല, എല്ലാ കാലത്തും സ്ത്രീകള്‍ എക്‌സ്പീരിയന്‍സ് ചെയ്യുന്നവയാണ്. സന്തോഷം, വിഷാദം, കോപം തുടങ്ങി എട്ട് മനോനിലകളാണ് ഫാഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, സോളോ പെര്‍ഫോര്‍മന്‍സ്, കവിത, സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്നീ കലകള്‍ ചേരുന്ന 'ദി അല്‍മിറ' എന്ന ഫാഷന്‍ ആര്‍ട്ട് ഇന്‍സ്റ്റാളേഷന്‍ പ്രൊജക്റ്റ്. കോവിഡ് കാരണം ഈ പ്രൊജക്റ്റ് ഇപ്പോള്‍ ശര്‍മിളയുടെ 'റെഡ് ലോട്ടസ് ' എന്ന ഓണ്‍ലൈന്‍ ഫാഷന്‍ ബുട്ടീക്കിന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് പേജുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

കോവിഡാനന്തരകാലത്ത് 'ദി അല്‍മിറ' ഒരു ആര്‍ട്ട് ഗ്യാലറി സ്‌പേസിലേക്കു അവതരിപ്പിക്കപ്പെടാന്‍ പറ്റുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ശര്‍മിള. അലമാരിക്കുള്ളില്‍ സോളോ പെര്‍ഫോര്‍മന്‍സ് ചെയ്തിരിക്കുന്നത് നര്‍ത്തകിയായ രമ്യ സുവിയാണ്. രതീഷ് രവീന്ദ്രന്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിര്‍വഹിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള മള്‍ട്ടി-ഡിസിപ്ലിനറിയായ ഒരു ഫാഷന്‍ ആര്‍ട്ട് ഇന്‍സ്റ്റാളേഷന്‍ പ്രൊജക്റ്റ് ആദ്യമായാണ് കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

View this post on Instagram

"10th day of lockdown, and you are beside me So closer than ever. Happy feet of my child running in the hallway. How far my breath will go to echo with his giggle?!" Launching the first photo and video of 'The Almirah' series. The Almirah is a fashion art installation project depicting the several mental states of a woman during the COVID times. We are presenting the first state of mind 'Happiness'. During the first phase of the lockdown, many of us experienced happiness by spending more time with the family and near and dear ones. In the daily rut of our life, the lockdown in the initial phase was welcomed with lots of joy and bonding. Conceived & Executed by Sharmila Nair @sharmila006 Camera: Ratheesh Ravindran @docart_productions Talent: Ramya Suvi @remmy_suvi Stylist: Caroline George @_its_me_caroline Project Assistant: Satheesh Mohan @sakhaavu Art Director: Imnah Felix @imnahfelix Make-up: Ansari Izmake @ansariizmake013 #thealmirahproject #project #sareeproject #campaign #covid_19shoot #photography #photography #happiness Edit: Anzar Mohammed @anzarmohmed Sound: Krishnanunny KJ @krishnanunny_kj Hair: Shireen Yasir @shireen.yasir Special Thanks: Deepak Johny @deepak.johny Ziad Abdul Rahman, Khadija, @suviartizan Suvi Vijay, Bodhi, Sourav, Muralidharan Nair, Renuka Nair, Suraj Sunil, Rohan Menon, KP Sunil, Hemalatha Sunil, @anumolofficial Anumol, Paul, Sharath, Sundareshan, Sahajan, Red Studios Cochin

A post shared by Redlotus (@redlotus004) on



Next Story

Related Stories