TopTop
Begin typing your search above and press return to search.

മൂന്നു സെക്കന്റില്‍ നിലംപൊത്തി മൂന്നുനില കെട്ടിടം (വീഡിയോ)

മൂന്നു സെക്കന്റില്‍ നിലംപൊത്തി മൂന്നുനില കെട്ടിടം (വീഡിയോ)

ബംഗാളില്‍ മൂന്നു സെക്കന്റില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണു. മിഡ്‌നാപൂര്‍ ജില്ലയിലെ നിശ്ചിന്തപൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടം തകര്‍ന്ന്ത് കനത്ത നാശനഷ്ടമുണ്ടാക്കിയെങ്കിലും ആളപായമില്ല.

കെട്ടിടത്തിനു സമീപം സംസ്ഥാന ജലസേചനവകുപ്പിന്റെ കനാല്‍ ഉണ്ട്. കഴിഞ്ഞ ദിവസം കനാല്‍ വൃത്തിയാക്കുന്നതിനായി ആഴത്തില്‍ കുഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതായാണ് വിവരം. രണ്ടു ദിവസം മുന്‍പ് ഭിത്തിയില്‍ വിള്ളലും കണ്ടെത്തിയിരുന്നു. തക്കന്‍ ബംഗാളില്‍ വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴയാണ്.


Next Story

Related Stories