TopTop
Begin typing your search above and press return to search.

ബംഗളുരുവില്‍ നിന്ന് സര്‍ക്കാര്‍ പാസോടെ തിരികെയെത്തിയ വിദ്യാര്‍ഥിയെ അകത്തുകയറ്റാതെ ഗേറ്റ് പൂട്ടി ഗുണ്ടായിസം; കുട്ടി മൂന്നു മണിക്കൂര്‍ പെരുമഴയില്‍ (വീഡിയോ)

ബംഗളുരുവില്‍ നിന്ന് സര്‍ക്കാര്‍ പാസോടെ തിരികെയെത്തിയ വിദ്യാര്‍ഥിയെ അകത്തുകയറ്റാതെ ഗേറ്റ് പൂട്ടി ഗുണ്ടായിസം; കുട്ടി മൂന്നു മണിക്കൂര്‍ പെരുമഴയില്‍ (വീഡിയോ)

തൃശൂരിലെ അരണാട്ടുകരയിലുള്ള ഫ്‌ളാറ്റില്‍ ക്വാറന്റൈനിലിരിക്കാന്‍ വന്ന വിദ്യാര്‍ത്ഥിയെ അകത്ത് കയറ്റാതെ ഫ്‌ളാറ്റുടമകള്‍ ഗുണ്ടായിസം കാട്ടിയെന്ന് ആരോപണം. ഒടുവില്‍ മന്ത്രി വി.എസ് സുനില്‍ കുമാറിന്റെയും പോലീസിന്റെയും ഇടപെടലിനെ തുടര്‍ന്ന് ബലമായി വിദ്യാര്‍ത്ഥിയെ അകത്തു കയറ്റുകയായിരുന്നു. സ്വന്തം വീടുകളിലേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് തിരിച്ചു വരുന്നവര്‍ക്ക് നേരെ തുടരുന്ന അപ്രഖ്യാപിത വിലക്കിന്റെ ബാക്കിയാണ് ഈ സംഭവമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യങ്ങള്‍ ഷെയര്‍ ചെയ്തവര്‍ പറയുന്നത്.

ബംഗളുരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സര്‍ക്കാര്‍ പാസോടു കൂടിയാണ് തൃശൂരിലെ ഫ്‌ളാറ്റിലെത്തിയത്. വിദ്യാര്‍ത്ഥി കോവിഡ് രോഗിയുമല്ല. മറിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുവന്നര്‍ പാലിക്കേണ്ട നിര്‍ബന്ധിത ക്വാറന്റൈന്റെ ഭാഗമായാണ് വീട്ടിലെത്തിയത്. എന്നാല്‍ ഗേറ്റ് പൂട്ടിയിട്ടാണ് മറ്റ് ഫ്‌ളാറ്റ് ഉടമകള്‍ എന്ന് കരുതുന്നവര്‍ ആക്രോശിക്കുന്നത്. പാസ് കാണിക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നിയമപ്രകാരം പാസെടുത്ത് സര്‍ക്കാര്‍ അനുമതിയോടെ എത്തുമ്പോള്‍ എന്തിനാണ് ഫ്‌ളാറ്റിലെ മറ്റുള്ളവരുടെ അനുമതിക്കായി കാത്തു നില്‍ക്കേണ്ടത് എന്ന് വിദ്യാര്‍ത്ഥിയുടെ കുടെ വന്നവര്‍ ചോദിക്കുന്നു. എന്നാല്‍ അതൊക്കെയുണ്ടാവും എന്നാണ് വിദ്യാര്‍ത്ഥിയെ പുറത്തു നിര്‍ത്തിയവര്‍ പറയുന്നത് എന്നത് വീഡിയോയില്‍ കേള്‍ക്കാം.

മൂന്നു മണിക്കുറോളമാണ് കൊടുംമഴയത്ത് വിദ്യാര്‍ത്ഥിക്ക് പുറത്തു നില്‍ക്കേണ്ടി വന്നത്. ഒടുവില്‍ പോലീസും മന്ത്രി വി.എസ് സുനില്‍ കുമാറും സ്ഥലത്തെത്തുകയും പോലീസ് ബലമായി ഗേറ്റ് തുറന്ന് വിദ്യാര്‍ത്ഥിയെ അകറ്റ് കയറ്റുകയുമായിരുന്നു. നേരെത്തെ വിദേശത്ത് തിരിച്ചെത്തിയ ദമ്പതികള്‍ ക്വാറന്റൈനില്‍ കഴിയുന്ന വീട് പുറത്തു നിന്ന് താഴിട്ടു പൂട്ടിയ റസിഡന്റസ് അസോസിയേഷന്‍ ഭാരവാഹികളുടെ നടപടി ഏറെ വിവാദമായിരുന്നു. ഒടുവില്‍ പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ലോക്ഡൗണില്‍ ഇളവ് വരുത്തിയയോടെ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റും നിരവധി പേര്‍ കേരളത്തിലേക്ക് തിരികെ വരുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സമീപനം മറ്റുള്ളവര്‍ സ്വീകരിക്കുമ്പോള്‍ ഇവര്‍ എങ്ങോട്ടു പോകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.


Next Story

Related Stories