TopTop
Begin typing your search above and press return to search.

ടിബറ്റ് ഇന്ത്യയോടൊപ്പം, സെന്യത്തിന് നന്ദി; ടൊറന്റോ ചൈനീസ് കോണ്‍സുലേറ്റിന് പുറത്ത് പ്രകടനം

ടിബറ്റ് ഇന്ത്യയോടൊപ്പം, സെന്യത്തിന് നന്ദി; ടൊറന്റോ ചൈനീസ് കോണ്‍സുലേറ്റിന് പുറത്ത് പ്രകടനം

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ അടുത്തിടെ നടന്ന ചൈന ഇന്ത്യ സംഘര്‍ഷത്തില്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ടിബറ്റ്. ചൈനീസ് സൈനിക നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി റീജിയണല്‍ ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് ചൈനീസ് കോണ്‍സുലേറ്റിന് പുറത്ത് ചൈനയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.

ചൈനീസ് നുഴഞ്ഞുകയറ്റത്തെ അപലപിച്ച പ്രതിഷേധക്കാര്‍ ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും പിന്തുണച്ച് മുദ്രാവാക്യങ്ങളും വിളിച്ചു. 'ടിബറ്റ് ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നു', 'നന്ദി ഇന്ത്യന്‍ ആര്‍മി' എന്നു മുദ്രാവാക്യം വിളിക്കുന്ന വീഡിയോ എഎന്‍ഐ പുറത്തു വിട്ടിട്ടുണ്ട്.

ജൂണ്‍ 15-16 തീയതികളില്‍ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ചൈനീസ് ഭാഗത്ത് 43 സൈനികര്‍ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോര്‍ട്ടുണ്ടായിരുന്നു.



Next Story

Related Stories