TopTop
Begin typing your search above and press return to search.

'വഴിയരികിലെ കടുവയുറക്കം'; തേക്കടിയില്‍ നിന്നൊരു ദൃശ്യം

വഴിയരികിലെ കടുവയുറക്കം; തേക്കടിയില്‍ നിന്നൊരു ദൃശ്യം

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇടുക്കിയിലെ തേക്കടി. കാടറിഞ്ഞ് യാത്രചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനുമെല്ലാം വിദേശ വിനോദസഞ്ചാരികളുള്‍പ്പെടെയുള്ള ആളുകള്‍ ഇവിടെ എത്താറുണ്ടായിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഹൃദയത്തിലൂടെയുള്ള യാത്രയായിട്ടാണ് തേക്കടി ബോട്ട് യാത്രയെ പറയാറുള്ളത്. ഇത്തരത്തിലുള്ള ബോട്ട് യാത്രകളില്‍ കാട്ടാനക്കൂട്ടത്തേയും, കാട്ടുപോത്തുകളേയും, കടുവകളേയുമൊക്കെ കണ്ണ്‌നിറയെ കാണാന്‍ കഴിയാറുണ്ട്.

തേക്കടിയിലൂടെ വണ്ടിയില്‍ യാത്ര ചെയ്ത ആളുകള്‍ കടുവയെ കണ്ട വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിശ്രമത്തിലായിരുന്ന കടുവ വണ്ടിയുടെ വെട്ടം മുഖത്തടിച്ചപ്പോള്‍ ആളുകളെ നോക്കുന്നതും എഴുന്നേറ്റ് പോകുന്നതുമെല്ലാം വീഡിയോയിലുണ്ട്. രാത്രിയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇത്.


Next Story

Related Stories