TopTop
Begin typing your search above and press return to search.

കുഞ്ഞു തഹാന്റെ മാമോദിസാ ദിനം; വീഡിയോ പങ്കുവെച്ച് ടൊവീനോ

കുഞ്ഞു തഹാന്റെ മാമോദിസാ ദിനം; വീഡിയോ പങ്കുവെച്ച് ടൊവീനോ

ജൂണിലാണ് നടന്‍ ടൊവിനോ തോമസിന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് കുഞ്ഞു തഹാന്‍ അതിഥിയായി എത്തിയത്. ഇപ്പോള്‍ തഹാന്റെ മാമോദിസ ചടങ്ങിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും ഇടയ്‌ക്കൊക്കെ ടൊവിനോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച വീഡിയോയും ചിത്രങ്ങളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

മലയാള സിനിമയിലെ വ്യത്യസ്തമായ പേരുള്ള നടന്‍ കൂടിയാണ് ഇദ്ദേഹം. മക്കളുടെ പേരും അല്‍പ്പം വ്യത്യസ്തം തന്നെ. മൂത്തമകളുടെ പേര് ഇസ എന്നാണ്. കീര്‍ത്തി, അഭിമാനം എന്നൊക്കെയാണ് ഇതിന്റെ അര്‍ഥം. ഇളയമകന് തഹാന്‍ എന്ന് പേര് നല്‍കിയതിന്റെ കാരണവും ടൊവിനോ മുന്‍പ് പങ്കുവെച്ചിരുന്നു.''പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അര്‍ഥമുണ്ടാകണമെന്നും ഞാന്‍ ആഗ്രഹിച്ചു. തഹാന്‍ എന്നാല്‍ കരുണയുള്ളവന്‍ എന്നാണ്. തഹാന്‍ ടൊവിനോ എന്നതും നന്നായി തോന്നി. അത് ഒരു ഹിന്ദു, ക്രിസ്ത്യന്‍ അല്ലെങ്കില്‍ മുസ്ലീം പേരാകാം; അത് ഒരു അറബി അല്ലെങ്കില്‍ ഇന്ത്യന്‍ പേരാകാം. അതാണ് ഞങ്ങള്‍ക്ക് ഈ പേര് ഇഷ്ടപ്പെടാന്‍ കാരണം. വീട്ടില്‍, ഞങ്ങള്‍ അവനെ ഹാന്‍ എന്ന് വിളിക്കുന്നു, അതായത് സൂര്യന്‍. ഇസ എന്ന പേരും വ്യത്യസ്തമാണ്. ഇതിനര്‍ഥം പ്രസ്റ്റീജ് എന്നാണ്,''


Next Story

Related Stories