TopTop
Begin typing your search above and press return to search.

എന്തായിരുന്നു മേഴ്സിക്കുട്ടി - പ്രേമചന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ തര്‍ക്കത്തിനിടയാക്കിയത്? - വീഡിയോ

എന്തായിരുന്നു മേഴ്സിക്കുട്ടി - പ്രേമചന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ തര്‍ക്കത്തിനിടയാക്കിയത്? - വീഡിയോ

സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ നടന്ന സൈബർ ആക്രമണമാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ചാ വിഷയം. കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളുകളുടെ പേരിൽ എൻ കെ പ്രേമചന്ദ്രൻ എംപിയുമായി ചാനൽ ചർച്ചയിൽ തുടങ്ങിയ വാഗ്വാദമാണ് ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചത്. മനോരമ ന്യൂസ് ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.

ട്രെയിൻ സർവീസ് സംബന്ധിച്ച് പ്രതികരണങ്ങളിൽ എൻ കെ പ്രേമചന്ദ്രൻ തെറ്റിദ്ധരിപ്പിക്കുകയാണെന്ന തരത്തിൽ മന്ത്രി നടത്തിയ പരാമർശമായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെ തർക്കം നവ മാധ്യമങ്ങളിലേക്കും തിരിയുകയായിരുന്നു.

എന്നാൽ, മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ നടക്കുന്ന സംഘടിത സൈബര്‍ ആക്രമണങ്ങളില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ പങ്കില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം പി. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആദ്യം ആക്രമണം ആരംഭിച്ചത് സൈബര്‍ സഖാക്കളാണ്. അപ്പോള്‍ തിരിച്ചും പ്രതികരണമുണ്ടായിട്ടുണ്ടാവും. അതില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നുണ പറഞ്ഞ് മേല്‍ക്കൈ നേടാമെന്നുള്ള എന്‍ കെ പ്രേമചന്ദ്രന്റെ ധാരണ പൊളിഞ്ഞെന്നും അതില്‍ നിരാശരായപ്പോള്‍ ഗുണ്ടകളെയിറക്കി തനിക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണെന്നുമായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ആരോപണം.


Next Story

Related Stories