TopTop
Begin typing your search above and press return to search.

'ഇതുവരെ കണ്ടതല്ല, വരാനിരിക്കുന്നത്' ട്രാൻസ് ട്രെയിലർ

ഇതുവരെ കണ്ടതല്ല, വരാനിരിക്കുന്നത് ട്രാൻസ് ട്രെയിലർ

അൻവർ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായെത്തുന്ന മലയാളികൾ കാത്തിരുന്ന ചിത്രം ട്രാൻസ് അടുത്ത ദിവസം തീയ്യറ്ററുകളിൽ‌ എത്താനിരിക്കെ ആകാംഷ വർദ്ധിപ്പിച്ച് ട്രെയിലർ. മോട്ടിവേഷനല്‍ സ്പീക്കറുടെ റോളിൽ ഫഹദ് ഫാസില്‍ എത്തുന്ന സിനിയുടെ ചടുലത വ്യക്തമാക്കുന്നതാണ് പുതിയ ട്രെയിലർ. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന നാലാമത്തെ സിനിമ കൂടിയാണ് ട്രാൻസ്. നസ്രിയ ആണ് നായിക.

മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ട്രാൻസിന് ഉണ്ട്. അമല്‍ നീരദാണ് ഛായാഗ്രഹണം. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ (റെക്സ് വിജയന്റെ സഹോദരൻ) സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍.

ഫഹദിനും നസ്രിയക്കുമൊപ്പം ‌വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Next Story

Related Stories