TopTop
Begin typing your search above and press return to search.

'എന്റെ സിനിമ നിങ്ങളുടെ കാഴ്ചപ്പാട് മാറ്റും'; ആദ്യ ട്രാന്‍സ് സംവിധായിക താഹിറ അയീസ്

എന്റെ സിനിമ നിങ്ങളുടെ കാഴ്ചപ്പാട് മാറ്റും; ആദ്യ ട്രാന്‍സ് സംവിധായിക താഹിറ അയീസ്

ജീവിതത്തില്‍ വലിയ ഉയരങ്ങളിലെത്തിയ ഒരു ട്രാന്‍സ് ജെന്റെര്‍, ജീവിക്കാനായി ലൈംഗിക തൊഴില്‍ സ്വീകരിക്കേണ്ടി വന്ന മറ്റൊരു ട്രാന്‍സ്‌ജെന്റര്‍, ആദ്യ ട്രാന്‍സ് സംവിധായിക താഹിറ അയീസ് പ്രേക്ഷകരിലേക്കെത്തിക്കുന്നകത് ഈ രണ്ട് ജീവിതങ്ങളാണ്. സാധാരണ വെള്ളിത്തിരയില്‍ കണുന്ന ട്രാന്‍സ് ജെന്റെര്‍ കഥാപാത്രങ്ങളില്‍ നിന്നും താഹിറയുടെ സിനിമയിലേക്കെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കും. കാരണം താഹിറ ഇവിടെ പറയുന്നത് താഹിറയുടെ തന്നെ ജീവിതമാണ്.

രണ്ട് വര്‍ഷം മുന്‍പാണ് ഞാന്‍ ഐഡന്റിറ്റി തുറന്നു പറഞ്ഞ് കമ്മ്യൂണിറ്റിയിലേക്കു വരുന്നത്. ആ സമയത്ത് ഞാന്‍ ഒരുപാട് വ്യക്തികളെ കണ്ടിരുന്നു. ലൈംഗിക തൊഴിലാളികള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്ത് കൊണ്ടാണ് ഇവര്‍ ഇത്തരത്തിലൊരു ജോലി തിരഞ്ഞെടുത്തതെന്ന് ഞാന്‍ അന്നെല്ലാം ചിന്തിക്കുമായിരുന്നു. എന്നാല്‍ പിന്നീടെനിക്ക് മനസിലായി സമൂഹത്തെ അഭിമുഖീകരിക്കാന്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്. കൃത്യമായ വിദ്യാഭ്യാസം നേടാനുള്ള അവസരം പോലും പലര്‍ക്കും ലഭിക്കുന്നില്ല. ഇപ്പോഴാണ് വിദ്യാഭ്യാസത്തിനും മറ്റും ഞങ്ങള്‍ക്ക് സംവരണം കൊണ്ടു വന്നിട്ടുള്ളത് ഇതെല്ലാം നേരിട്ടനുഭവിച്ചും മറ്റും അറിഞ്ഞത് കൊണ്ടാണ് എന്റെ സിനിമയില്‍ രണ്ട് കഥാപാത്രങ്ങള്‍ വേണം എന്നു ഞാന്‍ തീരുമാനിക്കുന്നത്. ഒന്ന് ഒരു മള്‍ട്ടി നാഷ്ണല്‍ കമ്പനിയില്‍ നല്ല നിലയില്‍ ജോലി ചെയ്യുന്ന ഒരാള്‍, മറ്റൊന്ന് ജീവിക്കാന്‍ ലൈംഗിക തൊഴില്‍ സ്വീകരിക്കേണ്ടി വന്ന മറ്റൊരാള്‍. രണ്ട് പേരും രണ്ട് ധ്രുവത്തില്‍ നില്‍ക്കുന്നവരാണ്. ഇതെല്ലാം ഞങ്ങളുടെ ജീവിതവുമാണ്. താഹിറ അയീസ് പറയുന്നു.

വീഡിയോ



Next Story

Related Stories