TopTop
Begin typing your search above and press return to search.

വിട; അതിരുകളില്ലാത്ത നാദവിസ്മയത്തിന്

വിട; അതിരുകളില്ലാത്ത നാദവിസ്മയത്തിന്

ഇന്ത്യന്‍ സംഗീത ഹൃദയം കീഴടക്കിയ മാന്ത്രിക ശബ്ദം, എസ്പിബിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മാതാവ് തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ എസ് പി ബാലസുബ്രഹ്മണ്യം എന്ന എസ് പി ബി വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ കലാ രംഗത്ത് ബാക്കിയാവുന്നത് ഒരിക്കലും നികത്താനാവാത്ത വിടവാണ്.

പടയപ്പ സിനിമയില്‍ എസ്പിബി പാടിയ ഹിറ്റ് ഗാനത്തിലെ വരികള്‍ പോലെ 'തമിഴ് നാടിന്റെ മണ്ണില്‍ വളര്‍ന്ന്' ഇന്ത്യയ്ക്കും ലോക മലയാളികള്‍ക്കും അഭിമാനമായി മാറിയ വ്യക്തിത്വമായിരുന്നു എസ്പി എന്ന മൂന്നക്ഷരം. പൊതുവില്‍ തെന്നിന്ത്യന്‍ ഗായകര്‍ക്ക് അത്രമേല്‍ ശോഭിക്കാനോ, നിലനിന്നും പോകാനോ കഴിയാത്ത ബോളിവുഡില്‍ പോലും തന്റെ സ്വരമാധുരി കൊണ്ട് അദ്ദേഹം തിളങ്ങി നിന്നു. പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി '39000'ത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്.

കോവിഡ് ബാധിതനായി ഭേദമായതിന് പിന്നാലെ തുടര്‍ ചികിത്സയിലിരിക്കെയായിരുന്നു ആ നാദശരീരത്തിന്റെ അന്ത്യം. ദിവസങ്ങളായി ചെന്നൈ എംജിഎം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലിലേക്ക് നീങ്ങിയെന്നും ജീവന്‍ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇന്ന് മരണം സ്ഥിരീകരിക്കുന്നത്. ഉച്ചയ്ക്ക് 1.04 ഓടെയായിരുന്നു അന്ത്യം.


Next Story

Related Stories