TopTop
Begin typing your search above and press return to search.

ഒരു ദിവസം അഞ്ച് കിലോ മീറ്റര്‍; മഹാരാഷ്ട്രയില്‍ നിന്നും ലോറി കേരളത്തിലെത്തിയത് ഒരു വര്‍ഷം കൊണ്ട്

ഒരു ദിവസം അഞ്ച് കിലോ മീറ്റര്‍; മഹാരാഷ്ട്രയില്‍ നിന്നും ലോറി കേരളത്തിലെത്തിയത് ഒരു വര്‍ഷം കൊണ്ട്

ഒരു വര്‍ഷം മുന്‍പ് മഹാരാഷ്ട്രയില്‍ നിന്നും പുറപ്പെട്ട ലോറി തിരുവനന്തപുരത്ത് എത്തി. വിക്രം സാരാഭാസ് സ്‌പേസ് സെന്റെറിലേക്കുളള ഭീമന്‍ യന്ത്രവുമായിട്ടായിരുന്നു ലോറിയുടെ വരവ്. 4000 ടണ്‍ ആയിരുന്നു ഉപകരണത്തിന്റെ ഭാരം. 74 ടയറുകളുള്ള വാഹനം 32 ജീവനക്കാരാണ് നിയന്ത്രിച്ചിരുന്നത്.

എയ്‌റോസ്‌പേസ് ഓട്ടോ ക്ലേവ് എന്ന യന്ത്രമാണ് വി എസ് എസ് സി ക്കു വേണ്ടി ലോറിയില്‍ കൊണ്ടുവന്നത്. ഭാരവും ഭീമാകാരവും കാരണം സാധാരണ റോഡിലൂടെയുള്ള ഈ വാഹനത്തിന്റെ യാത്ര ക്ലേശകരമാണ്. അതിനാല്‍ തന്നെ ലോറി ഒരു ദിവസം അഞ്ചുകിലോമീറ്റര്‍ മാത്രമെ സഞ്ചരിക്കു.

രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലേക്ക് ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനായാണ് ഓട്ടോക്ലേവ് എത്തിച്ചിരിക്കുന്നത്. നാസിക്കിലാണ് എയ്‌റോസ്‌പേസ് ഓട്ടോ ക്ലേവ് നിര്‍മിച്ചത്.

ലോറിക്കു കടന്നുപോകാന്‍ റോഡിനു കുറുകേയുള്ള വൈദ്യുത ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റേണ്ടിവന്നതിനാല്‍ തന്നെ പോലീസുകാരുടെയും വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെയും പ്രയത്‌നമാണ് ലോറിയെ ഇവിടെ എത്തിച്ചത്.


Next Story

Related Stories