ആമകള്‍ക്ക് വേഗത കുറവാണെന്നാണ് ഏവരും കഥകളിലൂടെ വായിച്ചിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും. എന്നാല്‍ ഞൊടിയിടയില്‍ നീങ്ങാന്‍ ആമയ്ക്ക് കഴിയും. അത്തരത്തിലുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വെള്ളത്തില്‍ നിന്നും ഞൊടിയിടയില്‍ കരയിലെത്തി, പ്രാവിനെ പിടിച്ച് വെള്ളത്തിലേക്ക് കൊണ്ടുപോവുകയാണ് വീഡിയോയില്‍ ആമ ചെയ്യുന്നത്. കരയിലേക്കെത്തുന്നതും, പ്രവിനേയും കൊണ്ട് വെള്ളത്തില്‍ അപ്രത്യക്ഷമാകുന്നതും സെക്കന്റുകള്‍ കൊണ്ടാണ്.
നേച്ചര്‍ ഈസ് സ്കേറി എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ആമയുടെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം 18 ലക്ഷം പേര് കണ്ടു കഴിഞ്ഞു.
വീഡിയോ വൈറലായതോടെ ധാരാളം കമന്റുകളും വരുന്നുണ്ട്. ഇത്രയും വേഗതയുള്ള ആമയെ കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.