TopTop
Begin typing your search above and press return to search.

ഈ കുഞ്ഞിന്റെ ചിരി നിങ്ങളുടെ മോശം ദിവസത്തെപോലും സന്തോഷമുള്ളതാക്കും

ഈ കുഞ്ഞിന്റെ ചിരി നിങ്ങളുടെ മോശം ദിവസത്തെപോലും സന്തോഷമുള്ളതാക്കും

നിങ്ങള്‍ ഏറ്റവും മോശം ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ ഈ കുഞ്ഞിന്റെ ചിരി കാണുക, നിങ്ങള്‍ക്കത് ആശ്വാസമാകും. ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോക്ക് ലഭിച്ച കമന്റുകളില്‍ ഒന്നാണിത്. 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത് യുഎസ് മുന്‍ ബാസ്‌ക്കറ്റ്ബോള്‍ താരം റെക്സ് ചാപ്മാനാണ്. ഭക്ഷണംനിറച്ച സ്പൂണ്‍ നീട്ടുമ്പോള്‍ അച്ഛനെ നോക്കി പൊട്ടിച്ചിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് അതിലുള്ളത്. സ്പൂണ്‍ വീണ്ടും നീട്ടുമ്പോള്‍ നിര്‍ത്താതെ പൊട്ടിച്ചിരിക്കുന്ന കുഞ്ഞ്. 'ഇതിലും മികച്ചതൊന്നുമില്ല' എന്ന അടിക്കുറിപ്പോടെ റെക്‌സ് പങ്കുവെച്ച വീഡിയോ 2.4 മില്യണ്‍ ആളുകളാണ് കണ്ടത്. പതിനായിരങ്ങള്‍ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.



Next Story

Related Stories