TopTop
Begin typing your search above and press return to search.

'ഈ ലോകം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്', സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഹ്രസ്വ ചിത്രവുമായി രമ്യ നമ്പീശന്‍

ഈ ലോകം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഹ്രസ്വ ചിത്രവുമായി രമ്യ നമ്പീശന്‍

സ്ത്രീകൾക്കെതിരായ സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങൾ വിഷയമാക്കി നടി രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത് ഹ്രസ്വ ചിത്രം പുറത്തിറക്കി. അൺ ഹൈഡ് എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിൽ ലോകം ആണിനും പെണ്ണിനും ഉള്ളതാണെന്ന സന്ദേശമാണ് പങ്കുവയ്ക്കുന്നത്.

മഞ്ജുവാര്യർ, തമിഴ് സൂപ്പർതാരം വിജയ് സേതുപതി, സംവിധായകൻ കാർത്തിക് സുബ്ബരാജ് എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്ത ഹ്രസ്വ ചിത്രം തമിഴിലാണ് പ്രേക്ഷകരോട് സംവദിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളാണ് രമ്യ ചിത്രത്തിൽ പങ്കുവയ്ക്കുന്നത്.

നീൽ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ സംഗീതം.


Next Story

Related Stories