TopTop
Begin typing your search above and press return to search.

'ആരീരാരം പാടിയുറക്കാന്‍ യഷി വന്നല്ലോ'; പാറുക്കുട്ടിയുടെ ക്യൂട്ട് പണിപാളി ചലഞ്ച്

ആരീരാരം പാടിയുറക്കാന്‍ യഷി വന്നല്ലോ; പാറുക്കുട്ടിയുടെ ക്യൂട്ട് പണിപാളി ചലഞ്ച്

ഈ അടുത്ത് സോഷ്യല്‍ മീഡിയില്‍ വൈറലയായിരുന്നു നീരജ് മാധവിന്റെ പണിപാളി എന്ന ഗാനം. നിരവധി താരങ്ങള്‍ പണിപാളി ചാലഞ്ച് ഏറ്റെടുത്ത് ഗാനത്തിന് ചുവടുവെച്ചു. ഇപ്പോഴിതാ ഉപ്പും മുളകിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ പാറുക്കുട്ടിയും പളിപാളി ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

ഗാനത്തിന് ചുവടു വെക്കുകയല്ല ഗാനം അതേപടി പാടുകയാണ് പാറുക്കുട്ടി ചെയ്യുന്നത്. പാറുക്കുട്ടി ലൗവ്വേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് പാറുക്കുട്ടിയുടെ പണിപാളി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ വൈറലായതോടെ പാറുക്കുട്ടിയുടെ വീഡിയോ നീരജ് മാധവും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു.

കരുനാഗപ്പള്ളി സ്വദേശിയായ പാറുക്കുട്ടിയുടെ യഥാര്‍ത്ഥ പേര് അമേയ എന്നാണ്. ഉപ്പും മുളകും എന്ന സീരിയലില്‍ പാറുക്കുട്ടി എന്ന കഥാപാത്രമായി എത്തിയതോടെ ഈ കുഞ്ഞ് മലയാളികളുടെ സ്വന്തം പാറുക്കുട്ടിയായി.



Next Story

Related Stories