TopTop
Begin typing your search above and press return to search.

'നമ്മള്‍ നേടി ജോ! താങ്കള്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റാവാന്‍ പോകുന്നു', ശേഷമൊരു പൊട്ടിച്ചിരി; കമല ഹാരിസ് വിജയം പങ്കിട്ടത് ഇങ്ങനെ (വീഡിയോ)

നമ്മള്‍ നേടി ജോ! താങ്കള്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റാവാന്‍ പോകുന്നു, ശേഷമൊരു പൊട്ടിച്ചിരി; കമല ഹാരിസ് വിജയം പങ്കിട്ടത് ഇങ്ങനെ (വീഡിയോ)

'നമ്മള്‍ നേടി ജോ! താങ്കള്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റാവാന്‍ പോകുന്നു', ശേഷമൊരു പൊട്ടിച്ചിരി; ഫോണിന്റെ മറുതലയ്ക്കല്‍ അമേരിക്കയുടെ 46-മത് പ്രസിഡന്റ് ജോ ബൈഡനായിരുന്നു. ഫോണ്‍ വിളിച്ചത് അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് കമല ഹാരിസും. കമല തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതും. ആദ്യ 15 മിനിറ്റിനുള്ളില്‍ 1.8 മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. കമല കമ്യൂണിസ്റ്റ് ആണെന്നതടക്കമുള്ള ട്രംപിന്റെ 'വിദ്വേഷ' പ്രചരണങ്ങളെയെല്ലാം മറികടക്കാന്‍ പോന്നതായിരുന്നു ഉറക്കെയുള്ള ആ പൊട്ടിച്ചിരി. വൈസ് പ്രസിഡന്റാകുന്ന ആദ്യ സ്ത്രീ, ആദ്യ ബ്ലാക്ക് അമേരിക്കന്‍, ആദ്യ ഏഷ്യന്‍ അമേരിക്കന്‍ - ഇതെല്ലാമായിരിക്കുന്നു കമല ഹാരിസ്.

കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല ഹാരിസ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആദ്യ വനിതാ ഡിസ്ട്രിക്ട് അറ്റോണിയായിരുന്നു. കാലിഫോര്‍ണിയയില്‍ അറ്റോണി ജനറലായിരുന്ന കമല ഹാരിസ് ഈ പദവി നേടുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ യുഎസ് വനിതയായിരുന്നു. ഇന്ത്യയില്‍ നിന്ന് കരീബിയന്‍ രാജ്യമായ ജമൈക്കയിലേയ്ക്ക് കുടിയേറിയവരാണ് കമല ഹാരിസിന്റെ മാതാപിതാക്കള്‍. ചെന്നൈയിലാണ് കുടുംബവേരുകള്‍.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ജോ ബൈഡനേക്കാൾ ട്രംപ് കടന്നാക്രമിച്ചത് കമല ഹാരിസിനെ ആയിരുന്നു. ബൈഡൻ ജയിച്ചാൽ ഒന്നോ രണ്ടോ മാസമേ പ്രസിഡന്റായി ഓഫീസിലിരിക്കൂ എന്നും 'കമ്മ്യൂണിസ്റ്റ്' ആയ കമല ഹാരിസ് ബൈഡനെ പുറത്താക്കി അധികാരം കയ്യടക്കുമെന്നും ട്രംപ് പറഞ്ഞിരന്നു. ഒരു കമ്മ്യൂണിസ്റ്റ് അമേരിക്ക ഭരിക്കാൻ പോകുന്നു എന്നാണ് റാലികളിൽ ട്രംപ്, കമല ഹാരിസിനെക്കുറിച്ച് പ്രസംഗിച്ചിരുന്നത്. ഇന്ത്യക്കാരുടെ വോട്ടുകൾ വലിയ തോതിൽ ബൈഡന് അനുകൂലമാക്കുന്നതിൽ ട്രംപിനെതിരായ വികാരത്തിനൊപ്പം കമല ഹാരിസിന്റെ സാന്നിദ്ധ്യവും പ്രധാന പങ്ക് വഹിച്ചതായി വിലയിരുത്തപ്പെടുന്നു.

ജോര്‍ജ്ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വേനിയ, ഫ്‌ളോറിഡ, ടെക്‌സാസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കമല ഹാരിസ് പ്രചാരണം നടത്തിയിരുന്നു. റിപ്പബ്ലിക്കന്‍ കോട്ടയായ ടെക്‌സാസില്‍ പ്രചാരണം നടത്തുന്ന ആദ്യ യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ്. കമല ഹാരിസും മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും നടത്തിയ ശക്തമായ പ്രചാരണം ബൈഡന്റെ വിജയത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ ഓഗസ്റ്റിലാണ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജോ ബൈഡൻ പ്രഖ്യാപിച്ചത്.


Next Story

Related Stories