TopTop
Begin typing your search above and press return to search.

'അവർ ജീവൻ പണയപ്പെടുത്തി പോരാടുകയാണ്, നമ്മുടെ മക്കള്‍ക്ക് വേണ്ടി സഹകരിക്കണം', ഈറനണിഞ്ഞ കണ്ണുമായി കൈകൂപ്പി വടിവേലു

അവർ ജീവൻ പണയപ്പെടുത്തി പോരാടുകയാണ്, നമ്മുടെ മക്കള്‍ക്ക് വേണ്ടി സഹകരിക്കണം, ഈറനണിഞ്ഞ കണ്ണുമായി കൈകൂപ്പി വടിവേലു

രാജ്യം കൊറോണ വ്യാപന ഭീതിയില്‍ കഴിയുമ്പോഴും അധികൃതരുടെ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരോട് വികാരപരമായ അഭ്യർത്ഥനയുമായി തമിഴ് നടൻ വടിവേലു. ആരും പുറത്തിറങ്ങരുതെന്ന് അഭ്യര്‍ത്ഥിച്ച് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലായിരുന്നു വടിവേലുവിന്റെ പ്രതികരണം.

'വേദനയോടെയും ദുഃഖത്തോടെയുമാണ് പറയുന്നത്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയാണ് വൈദ്യരംഗത്ത് ഉള്ളവരും പോലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുന്നത്. അവർ പറയുന്നത് മറ്റാർക്കും വേണ്ടിയല്ല നമ്മുടെ മക്കള്‍ക്കായാണ്. അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം.

വളരെ ഗൗരവമായ വിഷയമാണിത്. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ദയവുചെയ്ത് കുറച്ചുനാള്‍ വീട്ടിലിരിക്കൂ. ദയവുചെയ്ത് കേള്‍ക്കൂ.. ആരും പുറത്തിറങ്ങരുതേ' എന്നും ഈറനണിഞ്ഞ കണ്ണുമായി കൈകൂപ്പിക്കൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നു.


Next Story

Related Stories