TopTop
Begin typing your search above and press return to search.

'വീട്ടിലെ വെള്ളരി പ്രാവ്'; മകളുടെ നൃത്ത വീഡിയോ പങ്കുവെച്ച് ജയസൂര്യ

വീട്ടിലെ വെള്ളരി പ്രാവ്; മകളുടെ നൃത്ത വീഡിയോ പങ്കുവെച്ച് ജയസൂര്യ

ഈ അടുത്തിറങ്ങിയ സൂഫിയും സുജാതയും എന്ന സിനിമയിലെ വൈറലായ ഗാനമാണ് വാതുക്കല് വെള്ളരിപ്രാവ്. സിനിമയെക്കാളേറെ പാട്ട് ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ധാരാളം പേര്‍ ഈ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ വാതുക്കല് വെള്ളരിപ്രാവിന് ചുവടുവെച്ച് ജയസൂര്യയുടെ മകള്‍ വേദയും. വീട്ടിലെ വെള്ളരിപ്രാവ് എന്ന ക്യാപ്‌നോടെ ജയസൂര്യ തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വാതുക്കല് വെള്ളരിപ്രാവിന് ടീം നാച്ച് ചെയ്ത കൊറിയോഗ്രഫി അനുസരിച്ചാണ് വേദ ചുവടുവയ്ക്കുന്നത്. വേദയുടെ നൃത്തം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഭാവിയില്‍ മോള്‍ വലിയൊരു നര്‍ത്തകിയാകുമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

അതിഥി റാവു ഹൈദരി, ജയസൂര്യ ദേവ് മോഹന്‍ എന്നിവരാണ് സൂഫിയും സുജാതയും എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ബാബു നിമിച്ച ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്. ബി കെ ഹരിനാരായണനാണ് വരികളെഴുതിയിരിക്കുന്നത്.




Next Story

Related Stories